ജയ്പൂരില്‍ വാച്ച് ടവറില്‍ സെല്‍ഫിയെടുക്കുന്നതിനിടെ മിന്നലേറ്റ് ആറുപേര്‍ മരിച്ചു

Update: 2021-07-11 19:14 GMT

ജയ്പൂര്‍: രാജസ്ഥാന്‍ തലസ്ഥാനമായ ജയ്പൂരില്‍ വാച്ച് ടവറില്‍ ആളുകള്‍ സെല്‍ഫിയെടുക്കുന്നതിനിടെ മിന്നലേറ്റ് ആറുപേര്‍ മരിച്ചു. ജയ്പൂരിനടുത്ത് ആമേര്‍ കൊട്ടാരത്തിനടുത്തായിരുന്നു സംഭവം. ഇടിമിന്നലേറ്റപ്പോള്‍ നിരവധിയാളുകള്‍ വാച്ച് ടവറിലുണ്ടായിരുന്നുവെന്നാണ് റിപോര്‍ട്ടുകള്‍. അവരില്‍ പലരും പരിഭ്രാന്തരായി അടുത്തുള്ള മലയോര വനങ്ങളിലേക്ക് ചാടുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

29 പേരെ പിന്നീട് പോലിസും സിവില്‍ ഡിഫന്‍സ് ദ്യോഗസ്ഥരും രക്ഷപ്പെടുത്തി. രക്ഷാപ്രവര്‍ത്തനം നടക്കുകയാണ്. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് മുഖ്യമന്ത്രി അശോക് ഗെലോട്ട് 4 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. രാജസ്ഥാനിലെ പല സ്ഥലങ്ങളിലും ഞായറാഴ്ച ശക്തമായ മഴയുണ്ടായി. തിങ്കളാഴ്ച രാവിലെ മുതല്‍ രാജ്യത്തിന്റെ വടക്കന്‍ മേഖലയില്‍ കനത്ത മഴ ലഭിക്കുകയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രവചിച്ചിട്ടുണ്ട്.

Tags: