ലഡാക്ക് സംഘര്‍ഷം: ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍

Update: 2025-10-17 15:28 GMT

ന്യൂഡല്‍ഹി: ലഡാക്ക് സംഘര്‍ഷത്തില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍. റിട്ടയേഡ് സുപ്രിംകോടതി ജഡ്ജി ബി എസ് ചൗഹാന്‍ അധ്യക്ഷനായി സമിതിയ്ക്കാണ് അന്വേഷണ ചുമതല. സമരക്കാരുടെ പ്രധാന ആവശ്യമായിരുന്നു സംഘര്‍ഷത്തില്‍ ജുഡീഷ്യല്‍ അന്വേഷണം. ഒടുവില്‍ സമരക്കാരുടെ ആവശ്യത്തിന് വഴങ്ങിയിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. ലഡാക്ക് വെടിവെപ്പില്‍ ജുഡീഷ്യന്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ജയിലില്‍ നിന്ന് സോനം വാങ് ചുക്ക് സന്ദേശം അയച്ചിരുന്നു. ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കുന്നത് വരെ താന്‍ ജയിലില്‍ തുടരുമെന്നായിരുന്നു സോനം വാങ് ചുക്കിന്റെ നിലപാട്. സോനത്തെ അഭിഭാഷകനും സഹോദരനും ജയിലില്‍ സന്ദര്‍ശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സന്ദേശം പങ്കുവച്ചത്.





Tags: