ഹെല്‍മെറ്റില്ലെങ്കില്‍ പെട്രോളില്ല; യാത്രക്കാരുടെ സുരക്ഷയ്ക്ക് പുതിയ ഉത്തരവുമായി കൊല്‍ക്കത്ത പോലിസ്

ഡിസംബര്‍ എട്ട് മുതല്‍ കൊല്‍ക്കത്ത പോലിസിന്റെ അധികാര പരിധിയില്‍ നിയമം പ്രാബല്യത്തിലാവും. ഫെബ്രുവരി രണ്ടുവരെയാണ് ഉത്തരവിന് സാധുതയുള്ളത്.

Update: 2020-12-05 13:06 GMT

കൊല്‍ക്കത്ത: ഇരുചക്രവാഹനങ്ങളില്‍ യാത്ര ചെയ്യുന്നവരുടെ സുരക്ഷയ്ക്കായി പുതിയ നിര്‍ദേശം നടപ്പാക്കാനൊരുങ്ങി കൊല്‍ക്കത്ത പോലിസ്. ഹെല്‍മറ്റ് ധരിക്കാതെ ഇരുചക്ര വാഹനങ്ങളിലെത്തുന്നവര്‍ക്ക് പെട്രോള്‍ കൊടുക്കേണ്ടതില്ലെന്നാണ് കൊല്‍ക്കത്ത പോലിന്റെ പുതിയ വ്യവസ്ഥ. കൊല്‍ക്കത്ത പോലിസ് കമ്മീഷണര്‍ അനൂജ് ശര്‍മയാണ് ഇതുസംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിച്ചത്. പിന്‍സീറ്റിലെ യാത്രക്കാര്‍ക്കും നിയമം ബാധകമാണ്.

ഡിസംബര്‍ എട്ട് മുതല്‍ കൊല്‍ക്കത്ത പോലിസിന്റെ അധികാര പരിധിയില്‍ നിയമം പ്രാബല്യത്തിലാവും. ഫെബ്രുവരി രണ്ടുവരെയാണ് ഉത്തരവിന് സാധുതയുള്ളത്. ഹെല്‍മറ്റില്ലാതെ ഇരുചക്രവാഹനത്തിലെത്തുന്നവര്‍ക്ക് പെട്രോള്‍ നല്‍കരുതെന്ന വ്യവസ്ഥയുള്‍പ്പെടുന്ന പമ്പുടമകള്‍ക്കായുള്ള നിര്‍ദേശം പോലിസ് പുറത്തിറക്കി. അതിനിടെ, ഹെല്‍മെറ്റ് വാങ്ങാന്‍ പണമില്ലാത്തവര്‍ക്ക് സര്‍ക്കാര്‍ ഹെല്‍മെറ്റ് നല്‍കുമെന്ന് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി വ്യക്തമാക്കി. ഇതിനായി ഹെല്‍മെറ്റില്ലാത്തവര്‍ ലോക്കല്‍ പോലിസ് സ്റ്റേഷനില്‍ പേരും വിലാസവും രജിസ്റ്റര്‍ ചെയ്യണം. 'ഹെല്‍മെറ്റ് ധരിക്കുക, ബൈക്ക് ഓടിക്കുക. നിങ്ങള്‍ മാസ്‌ക് ധരിക്കുന്നില്ലെങ്കില്‍ 2,000 രൂപ നല്‍കണമെന്ന് പറയുന്ന സര്‍ക്കാരുകളെപ്പോലെയല്ല ഞാന്‍. എല്ലാവരോടും മാസ്‌ക് ധരിക്കാന്‍ ഞാന്‍ അഭ്യര്‍ഥിക്കുകയാണ്.

.

Tags: