കൊല്‍ക്കത്ത കൂട്ടബലാല്‍സംഗം: പ്രതികളെ കോളേജിലെത്തിച്ച് തെളിവെടുപ്പ് നടത്തി
കൊല്‍ക്കത്ത: കൊല്‍ക്കത്ത കൂട്ടബലാല്‍സംഗക്കേസില്‍ പ്രതികളെ കോളേജിലെത്തിച്ച് തെളിവെടുപ്പ് നടത്തി. കുറ്റകൃത്യം പുനരാവിഷ്‌കരിച്ചായിരുന്നു തെളിവെടുപ്പ്. വെള്ളി പുലര്‍ച്ചെ നാല് മണിക്കാണ് പ്രതികളെ കോളേജിലെത്തിച്ചത്. നാല് മണിക്കൂറോളം തെളിവെടുപ്പ് നടപടികള്‍ നീണ്ടു.
ജൂണ്‍ 25നാണ് ദക്ഷിണ കൊല്‍ക്കത്തയിലെ ലോ കോളേജില്‍ വിദ്യാര്‍ഥിനിയായ ഇരുപത്തിനാലുകാരി കൂട്ടബലാത്സംഗത്തിനിരയായത്. സംഭവത്തില്‍ തൃണമൂല്‍ വിദ്യാര്‍ഥി നേതാവ് ഉള്‍പ്പെടെ നാല് പേര്‍ പിടിയിലായി. കോളേജിലെ സെക്യൂരിറ്റി ഗാര്‍ഡ് ഉപയോഗിച്ചിരുന്ന മുറിയിലാണ് ക്രൂരബലാല്‍സംഗം നടന്നത്. യുവതിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്തിയതായും യുവതിയെ ഭീഷണിപ്പെടുത്തിയതായും മുഖ്യപ്രതിയായ തൃണമൂല്‍ വിദ്യാര്‍ഥി നേതാവ് മനോജിത് മിശ്ര പോലിസില്‍ മൊഴി നല്‍കിയെന്നാണ് റിപോര്‍ട്ട്.