നടനും എഴുത്തുകാരനുമായ ഖാദര്‍ ഖാന്‍ അന്തരിച്ചു

മൂന്നു മാസങ്ങള്‍ക്കു മുമ്പ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ഖാന് ഇന്നലെ ഉച്ചയോടെ മസ്തിഷ്‌ക്ക മരണം സംഭവിച്ചു. അദ്ദേഹത്തിന്റെ അന്ത്യ കര്‍മങ്ങള്‍ കാനഡയില്‍ നടക്കും.

Update: 2019-01-01 08:12 GMT

ടൊറോന്‍ഡോ: മുതിര്‍ന്ന നടനും എഴുത്തുകാരനുമായ ഖാദര്‍ ഖാന്‍ അന്തരിച്ചു. 81 വയസ്സായിരുന്നു. വാര്‍ധക്യ സഹജമായ അസുഖങ്ങളെതുടര്‍ന്ന് കാനഡയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. മൂന്നു മാസങ്ങള്‍ക്കു മുമ്പ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ഖാന് ഇന്നലെ ഉച്ചയോടെ മസ്തിഷ്‌ക്ക മരണം സംഭവിച്ചു. അദ്ദേഹത്തിന്റെ അന്ത്യ കര്‍മങ്ങള്‍ കാനഡയില്‍ നടക്കും.

തങ്ങളുടെ വന്ദ്യ പിതാവ് തങ്ങളെ വിട്ടുപോയി. വാര്‍ധക്യ സഹജമായ അസുഖങ്ങളെതുടര്‍ന്ന് കനേഡിയന്‍ സമയം ഇന്നലെ വൈകീട്ട് ആറിനായിരുന്നു അന്ത്യം. ഉച്ചയോടെ അദ്ദേഹത്തിന് മസ്തിഷ്‌ക്ക മരണം സംഭവിച്ചു.മൂന്നു മാസത്തോളമായി ഇദ്ദേഹം ആശുപത്രിയില്‍ ചികില്‍സയിലായിരുന്നുവെന്നും മകന്‍ സര്‍ഫ്രാസ് പ്രസ്താവനയില്‍ അറിയിച്ചു.




Tags:    

Similar News