2024ല്‍ തന്നെ പിഎം ശ്രീയില്‍ ഒപ്പുവയ്ക്കാമെന്ന് കേരളം ഉറപ്പു നല്‍കി, എന്‍ഇപി സിലബസ് നടപ്പാക്കണമെന്ന് നിര്‍ബന്ധമില്ല; കേന്ദ്രം

Update: 2025-10-26 08:21 GMT

ന്യൂഡല്‍ഹി: കേരളം 2024 മാര്‍ച്ചില്‍ തന്നെ പിഎം ശ്രീ പദ്ധതിയില്‍ ഒപ്പുവെക്കാമെന്ന് ഉറപ്പു നല്‍കിയിരുന്നുവെന്ന് കേന്ദ്ര സ്‌കൂള്‍ വിദ്യാഭ്യാസ സെക്രട്ടറി സഞ്ജയ് കുമാര്‍. പിഎം ശ്രീയില്‍ ചേര്‍ന്നതുകൊണ്ട് എന്‍ഇപി സിലബസ് അതുപോലെ നടപ്പാക്കണമെന്ന് നിര്‍ബന്ധമില്ലെന്നും സഞ്ജയ് കുമാര്‍ പറഞ്ഞു. വിദ്യാഭ്യാസം കണ്‍കറന്റ് പട്ടികയിലാണ്. അതിനാല്‍ തന്നെ കരിക്കുലവും പാഠപുസ്തകവും സംസ്ഥാനങ്ങള്‍ക്കും തീരുമാനിക്കാം. എന്‍ഇപി നയം ഒരു മാതൃക മാത്രമാണ്. ദേശീയ തലത്തില്‍ ഏകീകരണം വേണം എന്നതാണ് കേന്ദ്രത്തിന്റെ താല്‍പ്പര്യമെന്നും കേരളത്തിലെ രാഷ്ട്രീയ വിവാദങ്ങളാട് പ്രതികരിക്കുന്നില്ലെന്നും സഞ്ജയ് കുമാര്‍ പറഞ്ഞു.