അനിശ്ചിതകാല ബസ് സമരം; 48,000 ജീവനക്കാരെ പിരിച്ചു വിട്ട് തെലങ്കാന സര്‍ക്കാര്‍

Update: 2019-10-07 05:33 GMT

ഹൈദരാബാദ്: അനിശ്ചിതകാല സമരം നടത്തിവന്ന സര്‍ക്കാര്‍ ജീവനക്കാരെ പിരിച്ച് വിട്ട് തെലങ്കാന സര്‍ക്കാര്‍. തെലങ്കാന സ്‌റ്റേറ്റ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ (ടിഎസ്ആര്‍ടിസി)യിലെ 48,000 ജീവനക്കാരെയാണ് പിരിച്ച് വിട്ടത്.

തെലുങ്കാന മുഖ്യമന്ത്രി കെ .ചന്ദ്രശേഖര റാവുമായി കൂടിക്കാഴ്ച നടത്തിയതിനു തൊട്ടു പിന്നാലെയാണ് ജീവനക്കാരെ പിരിച്ചു വിട്ട നടപടി നടന്നത്. ആന്ധ്രപ്രദേശിലേതുപോലെ റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷനെ സംസ്ഥാന സര്‍ക്കാരുമായി ലയിപ്പിക്കണമെന്നായിരുന്നു ജീവനക്കാരുടെ പ്രധാന ആവശ്യം. എന്നാല്‍ ഈ ആവശ്യം അഗീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ല.

കാലങ്ങളായി തങ്ങള്‍ ഉന്നയിച്ചു വരുന്ന ഈ പ്രശ്‌നം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് സമരത്തിനിറങ്ങിയതായിരുന്നു ജീവനക്കാര്‍.ഇന്നലെ വൈകുന്നേരം ആറിനു മുന്‍പായി സമരം അവസാനിപ്പിച്ച് ജോലിയില്‍ പ്രവേശിക്കണമെന്ന് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അന്ത്യശാസനം നല്‍കിയിരുന്നു. എന്നാല്‍ ഇത് അംഗീകരിക്കാന്‍ തൊഴിലാളികള്‍ തയ്യാറായില്ല. തുടര്‍ന്ന് സര്‍ക്കാര്‍ നടപെടിയെടുക്കുകയായിരിന്നു. 12,00 തൊഴിലാളികള്‍ മാത്രമാണ് നിലവില്‍ ടിഎസ്ആര്‍ടിസിയില്‍ അവശേഷിക്കുന്നത്.