കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞത് ഭരണഘടനാ വിരുദ്ധമെന്ന് പ്രിയങ്കാഗാന്ധി

കോണ്‍ഗ്രസ് എന്നും ഭരണഘടന സംരക്ഷണത്തിനാണു നിലകൊണ്ടത്. ബിജെപി ഒരാളുടെ വാക്ക് മാത്രമാണ് കേള്‍ക്കുന്നത്.

Update: 2019-08-13 17:59 GMT

ലഖ്‌നോ: ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ കേന്ദ്രസര്‍ക്കാര്‍ നടപടി ഭരണഘടനാ വിരുദ്ധമാണെന്നു എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്കാഗാന്ധി. ഭൂമി തര്‍ക്കത്തെ തുടര്‍ന്ന് 10 ഗോത്രവര്‍ഗക്കാര്‍ കൊല്ലപ്പെട്ട ഉത്തര്‍പ്രദേശ് സോന്‍ഭദ്രയിലെ ഉംഭ ഗ്രാമം സന്ദര്‍ശിക്കാനെത്തിയതായിരുന്നു അവര്‍. നടപടിക്രമങ്ങളൊന്നും പാലിക്കാതെയാണ് കശ്മീര്‍ വിഷയം സര്‍ക്കാര്‍ കൈകാര്യം ചെയ്തതെന്നും പ്രിയങ്ക കുറ്റപ്പെടുത്തി. കോണ്‍ഗ്രസ് എന്നും ഭരണഘടന സംരക്ഷണത്തിനാണു നിലകൊണ്ടത്. ബിജെപി ഒരാളുടെ വാക്ക് മാത്രമാണ് കേള്‍ക്കുന്നത്. എന്നാല്‍ കോണ്‍ഗ്രസില്‍ എല്ലാവരുടെയും വാക്കുകള്‍ക്ക് പ്രാധാന്യമുണ്ട്. ശരിയായ വിധത്തില്‍ ചര്‍ച്ച നടത്തി മാത്രമേ കോണ്‍ഗ്രസ് തീരുമാനങ്ങളെടുക്കാറുള്ളൂവെന്നും പ്രിയങ്ക പറഞ്ഞു.




Tags:    

Similar News