ടീച്ചര്‍ എറിഞ്ഞ വടി കണ്ണില്‍ കൊണ്ടു: കര്‍ണാടകത്തില്‍ സ്‌കൂള്‍ വിദ്യാര്‍ഥിയുടെ കാഴ്ച നഷ്ടപ്പെട്ടു
ബെംഗളൂരു: അധ്യാപിക എറിഞ്ഞ വടി കണ്ണില്‍കൊണ്ട് ആറുവയസുകാരന്റെ കാഴ്ച നഷ്ടപ്പെട്ടു. ചിക്കബല്ലാപുരത്തിലെ ചിന്താമണി താലൂക്കിലെ സര്‍ക്കാര്‍ സ്‌കൂളിലാണ് സംഭവം. കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ് സംഭവം നടന്നത്. അന്ന് ഒന്നാം ക്ലാസുകാരനായിരുന്ന യശ്വന്തിന്റെ കണ്ണില്‍ അധ്യാപിക എറിഞ്ഞ വടി കൊള്ളുകയായിരുന്നു. യശ്വന്തിന്റെ പരിക്കേറ്റ കണ്ണില്‍ ശസ്ത്രക്രിയകള്‍ നടത്തിയിട്ടും കാഴ്ച തിരിച്ചുകിട്ടാതെ വന്നതോടെയാണു പരാതി നല്‍കിയത്.ക്ലാസ് നിയന്ത്രിക്കുന്നതിനിടെ അധ്യാപിക വടിയെടുത്ത് കുട്ടികള്‍ക്കു നേരെ എറിയുകയായിരുന്നു. നിരവധി ശസ്ത്രക്രിയകള്‍ നടത്തിയിട്ടും യശ്വന്തിന്റെ കണ്ണിന്റെ കാഴ്ച തിരിച്ചുകിട്ടിയില്ല. അധ്യാപികയ്ക്കു പുറമെ സംഭവം മറച്ചുവെച്ചതിന് മറ്റ് അഞ്ചുപേര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.