മഹാരാഷ്ട്രയില്‍ ഇന്ന് 12,258 പേര്‍ക്ക് കൊവിഡ്; ചികിൽസയിൽ 2,47,023 പേർ
കര്‍ണാടകയില്‍ 24 മണിക്കൂറിനിടെ 9993 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചപ്പോള്‍ 10,228 പേര്‍ രോഗമുക്തരായി
മുംബൈ: മഹാരാഷ്ട്രയില്‍ ഇന്ന് 12,258 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചപ്പോള്‍ 370 പേര്‍ രോഗം ബാധിച്ച് മരിച്ചു. ഇതോടെ സംസ്ഥാനത്ത് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 14,65,911 ആയി ഉയര്‍ന്നു. 2,47,023 പേരാണ് നിലവില്‍ സംസ്ഥാനത്തുടനീളം ചികിത്സയിലുള്ളത്. 17,141 പേരാണ് 24 മണിക്കൂറിനിടെ രോഗമുക്തി നേടിയത്. 11,79,726 പേര്‍ ഇതുവരെ രോഗമുക്തരായി.
കര്‍ണാടകയില്‍ 24 മണിക്കൂറിനിടെ 9993 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചപ്പോള്‍ 10,228 പേര്‍ രോഗമുക്തരായി. ഇതോടെ സംസ്ഥാനത്ത് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 6,57,705 ആയി. ഇന്ന് 91 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചതോടെ ഇതുവരെ രോഗബാധയെ തുടര്‍ന്ന് മരിച്ചവരുടെ എണ്ണം 9,461 ആയി. 1,15,151 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. രോഗമുക്തി നേടിയവരുടെ ആകെ എണ്ണം 5,33,074.
തമിഴ്നാട്ടില്‍ ഇന്ന് 5,017 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 6,30,408 ആയി. ഇന്ന് 71 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചപ്പോള്‍ 5,548 പേര്‍ രോഗമുക്തരായി. 45,279 പേരാണ് നിലവില്‍ ചികിൽസയിലുള്ളത്. 5,75,212 പേര്‍ ഇതുവരെ രോഗമുക്തി നേടി. ഇതുവരെ രോഗബാധയെ തുടര്‍ന്ന് 9,917 പേര്‍ മരിച്ചു.
ആന്ധ്രപ്രദേശില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 5,795 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 33 പേര്‍ രോഗബാധയെ തുടര്‍ന്ന് മരിച്ചപ്പോള്‍ 7,558 പേര്‍ രോഗമുക്തി നേടി. സംസ്ഥാനത്തെ ആകെ രോഗബാധിതരുടെ എണ്ണം 7,29,307 ആയി. ആകെ 6,72,479 പേര്‍ രോഗമുക്തരായി. നിലവില്‍ 50,776 പേരാണ് ചികിൽസയിലുള്ളത്. 6,052 പേര്‍ രോഗബാധയെ തുടര്‍ന്ന് മരണപ്പെട്ടു.
Karnataka reports 9993 new covid 19 cases 5,795 new cases in Andhra Pradesh
