കേണല്‍ സോഫിയാ ഖുറേഷിയുടെ വീടിന് സുരക്ഷ ഒരുക്കി കര്‍ണാടക പോലിസ്

Update: 2025-05-14 08:18 GMT

ന്യൂഡല്‍ഹി: പാകിസ്താനെതിരായ യുദ്ധത്തിന് നേതൃത്വം നല്‍കിയ കേണല്‍ സോഫിയാ ഖുറേഷിയുടെ വീടിന് കര്‍ണ്ണാടകാ പോലിസ് സുരക്ഷ ഒരുക്കി. കേണല്‍ സോഫിയാ ഖുറേഷിയുടെ വീട് ആര്‍എസ്എസ് തകര്‍ത്തെന്ന വ്യാജ വാര്‍ത്തയെ തുടര്‍ന്നാണ് സുരക്ഷ ഒരുക്കിയത്. കര്‍ണാടകയിലെ ബേലാഗവിയിലെ സോഫിയാ ഖുറേഷിയുടെ കുടുംബ വീട് ആര്‍ എസ് എസ് തകര്‍ത്തെന്ന തരത്തിലാണ് എക്‌സില്‍ പോസ്റ്റ് വന്നത്. തുടര്‍ന്നാണ് ഈ വീടിന് സുരക്ഷ ഒരുക്കിയതെന്ന് ബേലാഗവി അഡീഷണല്‍ പോലിസ് സൂപ്രണ്ട് എസ് എന്‍ ശ്രുതി വ്യക്തമാക്കി.

ആര്‍എസ്എസ് വീട് തകര്‍ത്തെന്ന ആരോപണം തെറ്റാണെന്നും വ്യാജവാര്‍ത്താ പ്രചാരണത്തിന്റെ ഭാഗമായാണ് ഇതെന്നും ബേലാഗവി സൂപ്രണ്ട് ഓഫ് പോലിസ് ഡോ. ഭീമാശങ്കര്‍ വ്യക്തമാക്കി. വീട് തകര്‍ത്തെന്ന പോസ്റ്റ് പോലിസ് മുന്നറിയിപ്പിനെ തുടര്‍ന്ന് ഡിലീറ്റ് ചെയ്തിരുന്നു. പോസ്റ്റ് പ്രത്യക്ഷപ്പെട്ടതിനെ തുടര്‍ന്ന് പോലിസ് സംഘം സോഫിയാ ഖുറേഷിയുടെ വീട്ടില്‍ എത്തിയിരുന്നു. തുടര്‍ന്നാണ് വാര്‍ത്ത തെറ്റാണെന്ന് കണ്ടെത്തിയത്.




Tags: