ആര്‍ത്തവ അവധി നിര്‍ബന്ധമാക്കി കര്‍ണാടക; ഹൈക്കോടതിയെ സമീപിച്ച് ഹോട്ടല്‍സ് അസോസിയേഷന്‍

Update: 2025-12-01 17:11 GMT

ബെംഗളൂരു: വിവിധ മേഖലകളില്‍ ജോലി ചെയ്യുന്ന സ്ത്രീകള്‍ക്ക് ആര്‍ത്തവ അവധി നിര്‍ബന്ധമാക്കിക്കൊണ്ടുള്ള ഉത്തരവിനെതിരേ കര്‍ണാടകയില്‍ പ്രതിഷേധം.ബെംഗളൂരു ഹോട്ടല്‍സ് അസോസിയേശന്‍ (ബിഎച്ച്എ) ഉത്തരവിനെ ചോദ്യം ചെയ്തു കൊണ്ട് കര്‍ണാടക ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്.

നവംബര്‍ 12ന് സംസ്ഥാന തൊഴില്‍ വകുപ്പ് 1948ലെ വിവിധ വകുപ്പുകള്‍ പ്രകാരം എല്ലാ മേഖലയിലും ജോലി ചെയ്യുന്ന സ്ഥിരം, കരാര്‍ തൊഴിലാളികളായ സ്ത്രീകള്‍ക്ക് ആര്‍ത്തവ അവധി നിര്‍ബന്ധമാണെന്ന് ഉത്തരവിറക്കിയത്. മാസം ഒരു അവധി എന്ന രീതിയില്‍ വര്‍ഷം 12 അവധികള്‍ നല്‍കണമെന്നും ഉത്തരവിലുണ്ട്.

എന്നാല്‍ സര്‍ക്കാര്‍ വകുപ്പുകളില്‍ ജോലി ചെയ്യുന്ന സ്ത്രീകള്‍ക്ക് സര്‍ക്കാര്‍ ഈ രീതിയില്‍ അവധി നല്‍കുന്നില്ലെന്നാണ് ബെംഗളൂരു ഹോട്ടല്‍സ് അസോസിയേഷന്‍ വാദിക്കുന്നത്.ജസ്റ്റിസ് ജ്യോതി മൂലിമണിയുടെ ബെഞ്ചായിരിക്കും ഹര്‍ജിയില്‍ വാദം കേള്‍ക്കുക.