കര്‍ണാടകയില്‍ സജിപ്പ, പാവൂര്‍ ഗ്രാമപഞ്ചായത്ത് ഭരണം എസ് ഡിപിഐയ്ക്ക്
ദക്ഷിണ കന്നഡ ജില്ലയിലെ മംഗളൂരു (ഉല്ലല്‍) നിയമസഭാ മണ്ഡലത്തില്‍പ്പെടുന്ന സജിപ്പനാഡു, പാവൂര്‍ ഗ്രാമപ്പഞ്ചായത്തുകളുടെ ഭരണമാണ് എസ് ഡിപിഐയ്ക്ക് ലഭിച്ചത്. ഗ്രാമപ്പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ എസ് ഡിപിഐയ്ക്ക് ഇവിടങ്ങളില്‍ വ്യക്തമായ മേല്‍ക്കൈ നേടാന്‍ കഴിഞ്ഞിരുന്നു. ഇരുഗ്രാമപ്പഞ്ചായത്തുകളിലും എസ് ഡിപിഐ പ്രതിനിധികള്‍ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.
മംഗളൂരു: കര്‍ണാടകയില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്ക് നടന്ന തിരഞ്ഞെടുപ്പില്‍ മികച്ച പ്രകടനം കാഴ്ചവച്ച എസ് ഡിപിഐ രണ്ട് ഗ്രാമപ്പഞ്ചായത്തുകളുടെ ഭരണം കരസ്ഥമാക്കി. ദക്ഷിണ കന്നഡ ജില്ലയിലെ മംഗളൂരു (ഉല്ലല്‍) നിയമസഭാ മണ്ഡലത്തില്‍പ്പെടുന്ന സജിപ്പനാഡു, പാവൂര്‍ ഗ്രാമപ്പഞ്ചായത്തുകളുടെ ഭരണമാണ് എസ് ഡിപിഐയ്ക്ക് ലഭിച്ചത്. ഗ്രാമപ്പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ എസ് ഡിപിഐയ്ക്ക് ഇവിടങ്ങളില്‍ വ്യക്തമായ മേല്‍ക്കൈ നേടാന്‍ കഴിഞ്ഞിരുന്നു. ഇരുഗ്രാമപ്പഞ്ചായത്തുകളിലും എസ് ഡിപിഐ പ്രതിനിധികള്‍ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.
സജിപ്പ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഫൗസിയ ബാനു, വൈസ് പ്രസിഡന്റ് അബ്ദുല്‍ റാഷിദ്
സജിപ്പ പഞ്ചായത്തില്‍ പ്രസിഡന്റായി എസ് ഡിപിഐ പ്രതിനിധി ഫൗസിയ ബാനുവിനെയും വൈസ് പ്രസിഡന്റായി അബ്ദുല്‍ റാഷിദിനെയും തിരഞ്ഞെടുത്തു. ആകെ 15 സീറ്റുള്ള സജിപ്പ ഗ്രാമപ്പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ എസ് ഡിപിഐയ്ക്ക് എട്ട് സീറ്റുകളാണ് ലഭിച്ചത്. പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ എസ് ഡിപിഐ സ്ഥാനാര്‍ഥികള്‍ക്ക് എട്ടും കോണ്‍ഗ്രസിന് നാലും ബിജെപിക്ക് മൂന്നും വോട്ടുകള്‍ വീതമാണ് ലഭിച്ചത്. കഴിഞ്ഞ തവണ മംഗളൂരുവിലെ സജിപ്പനാഡു പഞ്ചായത്ത് ഭരണവുമായി ബന്ധപ്പെട്ട് ഒരുപാട് കുപ്രചാരണം നടന്നിരുന്നു. എസ് ഡിപിഐയും ബിജെപിയും ചേര്‍ന്നാണ് പഞ്ചായത്ത് ഭരിക്കുന്നതെന്നായിരുന്നു പ്രചരണം.
പാവൂര്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഖമറുന്നിസ നൗഫല്‍, വൈസ് പ്രസിഡന്റ് മുഹമ്മദ് അന്‍സാര്‍ ഇനോലി
എന്നാല്‍, ഇത്തരം വ്യാജപ്രചരണങ്ങള്‍ക്ക് അല്‍പായുസ് മാത്രമാണുണ്ടായിരുന്നതെന്ന് പിന്നീട് വ്യക്തമാവുകയും ചെയ്തു. വീണ്ടും പഞ്ചായത്ത് ഭരണം പിടിച്ചതോടെ ഇത്തരക്കാര്‍ക്ക് ശക്തമായ മറുപടിയാണ് നല്‍കിയിരിക്കുന്നതെന്ന് എസ് ഡിപിഐ നേതൃത്വം ചൂണ്ടിക്കാട്ടുന്നു. പാവൂര്‍ പഞ്ചായത്തില്‍ പ്രസിഡന്റായി എസ് ഡിപിഐയുടെ ഖമറുന്നിസ നൗഫലിനെയും വൈസ് പ്രസിഡന്റായി മുഹമ്മദ് അന്‍സാര്‍ ഇനോലിയെയും തിരഞ്ഞെടുത്തു.
ആകെ 15 സീറ്റുകളുള്ള പാവൂര്‍ പഞ്ചായത്തില്‍ എസ് ഡിപിഐയ്ക്ക് ആറും കോണ്‍ഗ്രസിന് അഞ്ചും ജെഡിഎസ്സിന് രണ്ടും ബിജെപിക്ക് രണ്ടും അംഗങ്ങളാണുള്ളത്. പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ ആറ് വോട്ടുകളും ജെഡിഎസ്സിന്റെ രണ്ട് വോട്ടും ഉള്‍പ്പെടെ എസ് ഡിപിഐ സ്ഥാനാര്‍ഥികള്‍ക്ക് ആകെ എട്ട് വോട്ടുകളാണ് ലഭിച്ചത്. കോണ്‍ഗ്രസിന് നാല് വോട്ടുകള്‍ മാത്രമാണ് നേടാനായത്.

