പഠനസമ്മര്‍ദ്ധം; കുടകില്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തു

Update: 2025-05-29 11:58 GMT

കുടക്: കര്‍ണാടകയിലെ കുടകില്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തു. 19 കാരിയായ തേജസ്വിനിയാണ് ആത്മഹത്യ ചെയ്തത്. പഠനത്തിന്റെ സമ്മര്‍ദ്ധം കാരണമാണ് ആത്മഹത്യ ചെയ്യുന്നതെന്നും വിദ്യാര്‍ഥിനി ആത്മഹത്യാ കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു. പൊന്നംപേറ്റിലെ ഹാലിഗറ്റു കോളജ് ഓഫ് എന്‍ജിനീയറിങില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആന്റ് മെഷീന്‍ ലേണിങ് കോഴ്‌സാണ് വിദ്യാര്‍ഥിനി പഠിച്ചിരുന്നത്. പിതാവ് മഹാനന്ദപ്പ. ഇവരുടെ ഏക മകളാണ്. മൂന്ന് ദിവസം മുമ്പാണ് കുട്ടി ജന്‍മദിനം ആഘോഷിച്ചത്.കോളജില്‍ ക്ലാസ്സ് കഴിഞ്ഞതിന് ശേഷം ഹോസ്റ്റല്‍ മുറിയില്‍ വന്ന് ആത്മഹത്യ ചെയ്യുകയായിരുന്നു.