യൂണിഫോമില്‍ സ്ത്രീകളോട് അശ്ലീല പെരുമാറ്റം; കര്‍ണാടക ഡിജിപി ഡോ കെ രാമചന്ദ്ര റാവുവിന് സസ്‌പെന്‍ഷന്‍
ബെംഗളൂരു: ഓഫിസില്‍ ഔദ്യോഗിക യൂണിഫോമില്‍ യുവതികളുമായി ലൈംഗികമായി ഇടപെട്ട പോലിസ് ഓഫിസര്‍ക്ക് സസ്പെന്‍ഷന്‍. കര്‍ണാടക ഡിജിപി ഡോ.കെ രാമചന്ദ്ര റാവുവിനെതിരെയാണ് നടപടി.ഇന്നലെ രാത്രിയാണ് ഉദ്യോഗസ്ഥനെതിരെ സര്‍ക്കാര്‍ നടപടിയുണ്ടായത്. യൂണിഫോമിലിരിക്കെ സ്ത്രീകളോട് മോശമായി പെരുമാറുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യപാകമായി പ്രചരിക്കുന്നുണ്ട്. സംഭവത്തില്‍ സര്‍ക്കാരിന് നാണക്കേടുണ്ടെന്നും ഡിഎആര്‍പിജി കെവി അശോക പറഞ്ഞു. 1968ലെ അഖിലേന്ത്യ സര്‍വീസ് ചട്ടങ്ങളില്‍ മൂന്നാമത്തേത് രാമചന്ദ്ര റാവു ലംഘിച്ചൂവെന്ന് ബോധ്യപ്പെട്ടിട്ടുണ്ടെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.
ഉന്നത പോലിസ് ഉദ്യോഗസ്ഥന്റെ വീഡിയോ പുറത്ത് വന്നത് സംസ്ഥാനത്ത് വലിയ കോളിളക്കം സൃഷ്ടിച്ചു. ഡിജിപി റാങ്കിലുള്ള ഐപിഎസ് ഉദ്യോഗസ്ഥന്‍ ഓഫിസിനുള്ളില്‍ വച്ച് യുവതികളോട് മോശമായി പെരുമാറുന്നതാണ് ദൃശ്യങ്ങളിലുള്ളത്. സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച ഈ ദൃശ്യങ്ങള്‍ രാമചന്ദ്ര റാവുതന്നെ രഹസ്യമായി പകര്‍ത്തിയതാണ്.
യൂണിഫോമിലിരിക്കെയുള്ള ഇത്തരം ഇടപെടലുകള്‍ ഗുരുതരമായ അച്ചടക്ക ലംഘനവും പദവി ദുരുപയോഗം ചെയ്യലുമാണെന്നും ആക്ഷേപം ഉയരുന്നുണ്ട്. ഓഫിസില്‍ നിന്നും ചിത്രീകരിച്ചിട്ടുള്ള ഈ വീഡിയോയില്‍ ഒന്നിലധികം സ്ത്രീകളുണ്ട്. വിവിധ ദൃശ്യങ്ങള്‍ കൂട്ടിച്ചേര്‍ത്ത 47 സെക്കന്‍ഡുകളുള്ള വീഡിയോയാണ് പുറത്ത് വന്നത്.
