അന്തരിച്ച ഛായാഗ്രഹകന്‍ കെ വി ആനന്ദിന് കൊവിഡ്; മൃതദേഹം സംസ്‌കരിച്ചു

Update: 2021-04-30 08:58 GMT

ചെന്നൈ: അന്തരിച്ച ഛായാഗ്രഹകനും സംവിധായകനുമായ കെ വി ആനന്ദിന് കൊവിഡ് സ്ഥിരീകരിച്ചു. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നതിന്റെ ഭാഗമായി മൃതദേഹം കുടുംബത്തിന് വിട്ടുനല്‍കിയില്ല. എന്നാല്‍, അന്തിമോപചാരം അര്‍പ്പിക്കുന്നതിന് ബന്ധുക്കള്‍ക്ക് അവസരം നല്‍കി. ചെന്നൈയിലെ ബസന്ത് നഗര്‍ ശ്മശാനത്തില്‍ മൃതദേഹം സംസ്‌കരിച്ചു.

രണ്ടാഴ്ചകള്‍ക്ക് മുമ്പ് ആനന്ദിന്റെ ഭാര്യയ്ക്കും മകള്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതെത്തുടര്‍ന്ന് എല്ലാവരും നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. ഇതിനിടെയാണ് ആനന്ദിന് ശ്വാസതടസ്സവും നെഞ്ചുവേദനയും അനുഭവപ്പെട്ടത്. ശാരീരികാസ്വസ്ഥത അനുഭവപ്പെട്ട ആനന്ദ് സ്വയം കാര്‍ ഓടിച്ചാണ് ആശുപത്രിയിലെത്തിയത്. തുടര്‍ന്നാണ് ഹൃദയാഘാതം സംഭവിച്ചത്. കൊവിഡിനെ തുടര്‍ന്നുണ്ടായ സങ്കീര്‍ണപ്രശ്‌നങ്ങള്‍ ഹൃദയാഘാതത്തിലേക്ക് നയിച്ചുവെന്നാണ് ഡോക്ടര്‍മാരുടെ നിഗമനം.

Tags: