ജസ്റ്റിസ് അരുണ്‍കുമാര്‍ മിശ്ര ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനായി ഇന്ന് ചുമതലയേല്‍ക്കും

Update: 2021-06-02 03:36 GMT

ന്യൂഡല്‍ഹി: സുപ്രിംകോടതിയില്‍നിന്ന് വിരമിച്ച ജസ്റ്റിസ് അരുണ്‍കുമാര്‍ മിശ്ര ഇന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനായി ചുമതലയേല്‍ക്കും. കമ്മീഷന്‍ ചെയര്‍മാനായ ജസ്റ്റിസ് എച്ച് എല്‍ ദത്തുവിന്റെ കാലാവധി അവസാനിക്കുന്ന സാഹചര്യത്തിലാണ് പുതിയ നിയമനം. പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തരമന്ത്രി അമിത് ഷാ, രാജ്യസഭാ ഡെപ്യൂട്ടി ചെയര്‍മാന്‍ ഹരിവന്ദ്, ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ള എന്നിവരടങ്ങിയ സമിതിയാണ് ഈ സ്ഥാനത്തേക്ക് മിശ്രയുടെ പേര് ശിപാര്‍ശ ചെയ്തത്.

അരുണ്‍ മിശ്രയുടെ നിയമനത്തില്‍ വിയോജിച്ച് സമിതി അംഗവും രാജ്യസഭാ പ്രതിപക്ഷ നേതാവുമായ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പ്രധാനമന്ത്രിക്ക് കത്ത് നല്‍കി. ജസ്റ്റിസ് അരുണ്‍ മിശ്ര ഉള്‍പ്പടെ മൂന്നുപേരുടെ പേരുകളാണ് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ സ്ഥാനത്തേക്ക് ഉയര്‍ന്നത്. ജമ്മു കശ്മീര്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്ന മഹേഷ് മിത്തല്‍ കുമാര്‍, ഇന്റലിജന്‍സ് ബ്യൂറോ മുന്‍ ഡയറക്ടര്‍ രാജീവ് ജയിന്‍ എന്നിവരെ കമ്മീഷന്‍ അംഗങ്ങളായി നിയമിക്കാനും യോഗം തീരുമാനിച്ചു.

Tags: