മൂല്ലപ്പൂ കൃഷിയിലൂടെ അധ്യാപകര്‍ക്കു ശമ്പളം കണ്ടെത്തി വിദ്യാര്‍ഥികള്‍

Update: 2019-07-04 15:34 GMT

ബന്ത്‌വാള്‍: തങ്ങള്‍ക്കു വിദ്യ പകരാനെത്തുന്ന ഗസറ്റ് അധ്യാപകര്‍ക്കു ശമ്പളം നല്‍കാന്‍ മുല്ലപ്പൂ കൃഷിയൊരുക്കി വിദ്യാര്‍ഥികള്‍. കര്‍ണാടകയിലെ ദക്ഷിണ കന്നഡയിലെ ബന്ത്‌വാളിലാണ് സംഭവം. ഇവിടുത്തെ ലോവര്‍ പ്രൈമറി സര്‍ക്കാര്‍ സ്‌കൂളിലെ വിദ്യാര്‍ഥികളാണ് തങ്ങളെ പഠിപ്പിക്കാനെത്തുന്ന രണ്ടു ഗസറ്റ് അധ്യാപകര്‍ക്കു ശമ്പളം നല്‍കാനായി മുല്ലപ്പൂ കൃഷി നടത്തുന്നത്. ഗസറ്റ് അധ്യാപകരുടെ വേതനം തടയപ്പെട്ടതിലും സര്‍ക്കാര്‍ ഇടപെടാത്തതിലും പ്രതിഷേധിച്ചു സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ അധ്യാപക സമരം നടന്നിരുന്നു. ഇതിനിടെയാണ് ബന്ത്‌വാളിലെ സ്‌കൂള്‍ ശ്രദ്ധയാകര്‍ഷിച്ചത്.

2013ലാണ് ഇത്തരമൊരാശയം ആദ്യം ഉടലെടുത്തതെന്നും അന്നുമുതല്‍ സ്‌കൂളിലെ അതതു കാലത്തെ വിദ്യാര്‍ഥികള്‍ മുല്ലപ്പൂ കൃഷി നടത്തുന്നുണ്ടെന്നും സ്‌കൂള്‍ ഹെഡ്മിസ്ട്രസ് വാര്‍ത്താ ഏജന്‍സിയോടു വെളിപ്പെടുത്തി. സര്‍ക്കാര്‍ അധ്യാപകരുടെ കുറവുമൂലമാണ് ഗസറ്റ് അധ്യാപകരെ നിയമിക്കേണ്ടി വന്നത്. എന്നാല്‍ ഇങ്ങനെ നിയമിച്ച രണ്ടു അധ്യാപകരുടെ വേതനം നല്‍കാന്‍ ബുദ്ധിമുട്ടായതോടെയാണ് പുതിയ വഴികളെ കുറിച്ചന്വേഷിച്ചത്- ഹെഡ്മിസ്ട്രസ് പറഞ്ഞു. 

Tags:    

Similar News