'ജനനായകന്‍' ചോര്‍ന്ന സംഭവം: മുന്നറിയിപ്പുമായി നിര്‍മാതക്കള്‍, ഡൗണ്‍ലോഡ് ചെയ്താല്‍ പിടിവീഴും
ചെന്നൈ: വിജയ് നായകനായി എത്തിയ ജനനായകന്‍ റിലീസിന് മുന്‍പെ ചോര്‍ന്ന സംഭവത്തില്‍ മുന്നറിയിപ്പുമായി നിര്‍മാതാക്കള്‍. ചിത്രം ഇന്റര്‍നെറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യുകയോ പ്രചരിപ്പിക്കുകയോ ചെയുന്നത് ഗുരുതരമായ കുറ്റമാണെന്ന് കെവിഎന്‍ പ്രൊഡക്ഷന്‍സ് അറിയിച്ചു. എക്സ്. കോം, ഫെയ്സ്ബുക്ക്, ഇന്‍സ്റ്റാഗ്രാം, വാട്ട്സ്ആപ്പ്, ടെലിഗ്രാം, വെബ്സൈറ്റുകള്‍ തുടങ്ങിയവയിലോ മറ്റേതെങ്കിലും ഡിജിറ്റല്‍ സ്പെയ്സിലോ പൈറേറ്റഡ് ഉള്ളടക്കമോ അനധികൃത ക്ലിപ്പുകളോ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി തന്നെ സ്വീകരിക്കുമെന്നും അവര്‍ വ്യക്തമാക്കി.