ഛത്തീസ്ഗഡിലെ നാരായൺപൂരിൽ പ്രഷർ കുക്കർ ഐഇഡി കണ്ടെടുത്തു

ഐടിബിപിയുടെ റോഡ് ഓപ്പണിങ് പാർട്ടി രാവിലെ 10 മണിയോടെ നടത്തിയ പരിശോധനയിലാണ് ഐ‌ഇഡി കണ്ടെത്തിയത്.

Update: 2021-04-13 05:10 GMT

നാരായൺപൂർ: ഛത്തീസ്ഗഡ് നാരായൺപൂരിലെ രാകസ്നാലയിലെ ഇന്തോ-ടിബറ്റൻ ബോർഡർ പോലിസിന്റെ (ഐടിബിപി) 45-ാമത് ബറ്റാലിയൻ ക്യാംപിന് സമീപം പ്രഷർ കുക്കർ ഐഇഡി കണ്ടെടുത്തു.

സംഭവസ്ഥലത്ത് വച്ച് തന്നെ ഐഇഡി നിർവീര്യമാക്കി. ഐടിബിപിയുടെ റോഡ് ഓപ്പണിങ് പാർട്ടി രാവിലെ 10 മണിയോടെ നടത്തിയ പരിശോധനയിലാണ് ഐ‌ഇഡി കണ്ടെത്തിയത്.

നാരായൺപൂരിനടുത്തുള്ള കുരുസ്‌നർ ഗ്രാമത്തിൽ വ്യാഴാഴ്ച ഐടിബിപി ഒരു പ്രഷർ കുക്കർ ബോംബ് കണ്ടെടുത്തിരുന്നു. സുക്മ-ബിജാപൂർ അതിർത്തിയിൽ ഈ മാസം ആദ്യം സുരക്ഷാ സേനയും മാവോവാദികളും തമ്മിൽ നടന്ന ഏറ്റുമുട്ടലിൽ ഇരുപത്തിരണ്ട് സുരക്ഷാ ഉദ്യോഗസ്ഥർക്കും നാല് മാവോവാദികൾക്കും ജീവൻ നഷ്ടപ്പെട്ടിരുന്നു.