പ്രധാനമന്ത്രി പാര്‍ലമെന്റില്‍ വരുന്നില്ല; ബജെപിയെ കടന്നാക്രമിച്ച് പ്രിയങ്കാ ഗാന്ധി

Update: 2024-12-10 13:22 GMT

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ കടന്നാക്രമിച്ച് വയനാട് എം പി പ്രിയങ്കാ ഗാന്ധി. താന്‍ പാര്‍ലമെന്റില്‍ പുതിയ ആളാണെന്നും പ്രധാനമന്ത്രി ഇവിടെ വരാത്തത് വിചിത്രമാണെന്നും പ്രിയങ്ക പറഞ്ഞു. സമ്മേളനം ആരംഭിച്ച് 10 ദിവസമായി. 'സഭ പ്രവര്‍ത്തിക്കുന്നില്ല, സര്‍ക്കാര്‍ മനഃപൂര്‍വം സഭ നടത്തുന്നില്ല, അല്ലെങ്കില്‍ അവര്‍ക്ക് അതിന് കഴിവില്ല, അത് അവരുടെ തന്ത്രമാണ്. അദാനിയെക്കുറിച്ചുള്ള ചര്‍ച്ചയെ അവര്‍ ഭയപ്പെടുന്നു-പ്രിയങ്ക പറഞ്ഞു.

അമേരിക്കന്‍ കോടീശ്വരന്‍ ജോര്‍ജ് സോറോസിന്റെ ഫണ്ട് സ്ഥാപനങ്ങളുമായി കോണ്‍ഗ്രസ് നേതാവ് സോണിയാ ഗാന്ധിക്ക് ബന്ധമുണ്ടെന്ന് ആരോപിച്ച് ബി.ജെ.പി പ്രതിഷേധിച്ചിരുന്നു. ഇത് കാരണം പാര്‍ലമെന്റ് നടപടികള്‍ അലങ്കോലമായിരുന്നു. 'തെളിവില്ലാത്ത ഒരു പരിഹാസ്യമായ സംഗതി' എന്നാണ്് സോറോസ് വിഷയത്തില്‍ പ്രിയങ്ക പ്രതികരിച്ചത്.




Tags: