ഐഎസ്ആര്‍ഒയിലെ മലയാളി ശാസ്ത്രജ്ഞന്റെ കൊല: സ്വവര്‍ഗാനുരാഗിയായ സുഹൃത്ത് അറസ്റ്റില്‍

സ്വവര്‍ഗാനുരാഗികളായ ഇരുവരും തമ്മില്‍ പ്രതിഫലത്തെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിലേക്കു നയിച്ചതെന്നാണ് പ്രതി മൊഴി നല്‍കിയതെന്നു പോലിസ് പറഞ്ഞു.

Update: 2019-10-05 01:24 GMT

ഹൈദരാബാദ്: ഐഎസ്ആര്‍ഒയിലെ മലയാളി ശാസ്ത്രജ്ഞന്‍ എസ് സുരേഷ് കുമാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് സ്വവര്‍ഗാനുരാഗിയായ സുഹൃത്തിനെ പോലിസ് അറസ്റ്റ് ചെയ്തു. സ്വകാര്യ ലാബിലെ ജീവനക്കാരനായ ശ്രീനിവാസന്‍ എന്നയാളെയാണ് അറസ്റ്റ് ചെയ്തത്. സംശയകരമായ സാഹചര്യത്തില്‍ ഫ്‌ളാറ്റില്‍ ഒരാളെ കണ്ടെന്ന് സുരക്ഷാ ജീവനക്കാരന്‍ നല്‍കി മൊഴിയുടെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ദിവസം ഇയാളെ കസ്റ്റഡിയിലെടുത്തിരുന്നു. വിശദമായി ചോദ്യം ചെയ്തതോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. സ്വവര്‍ഗാനുരാഗികളായ ഇരുവരും തമ്മില്‍ പ്രതിഫലത്തെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിലേക്കു നയിച്ചതെന്നാണ് പ്രതി മൊഴി നല്‍കിയതെന്നു പോലിസ് പറഞ്ഞു. സുരേഷ് കുമാറിന്റെ മോതിരവും മൊബൈല്‍ ഫോണും പ്രതി ജോലി ചെയ്യുന്ന സ്ഥലത്തു നിന്ന് കണ്ടെടുത്തു. ഐഎസ്ആര്‍ഒയുടെ റിമോര്‍ട്ട് സെന്‍സിങ് കേന്ദ്രത്തിലെ ശാസ്ത്രജ്ഞനായ എസ് സുരേഷ് കുമാറിനെ കഴിഞ്ഞ ദിവസമാണ് അമീര്‍പേട്ടിലെ ഫ്‌ളാറ്റില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഇദ്ദേഹം അപ്പാര്‍ട്ട്‌മെന്റില്‍ തനിച്ചാണു താമസം.





Tags: