സാങ്കേതിക തകരാര്‍: ജിസാറ്റ്- 1 വിക്ഷേപണം ഐഎസ്ആര്‍ഒ മാറ്റിവച്ചു
സാങ്കേതിക തകരാര്‍മൂലമാണ് വ്യാഴാഴ്ച നടത്താനിരുന്ന വിക്ഷേപണം നീട്ടിവച്ചത്. പുതിയ വിക്ഷേപണ തിയ്യതി പിന്നീട് തീരുമാനിക്കുമെന്നു ഐഎസ്ആര്‍ഒ അറിയിച്ചു.
ബംഗളൂരു: ഐഎസ്ആര്‍ഒയുടെ പുതിയ ഭൗമനിരീക്ഷണ ഉപഗ്രഹമായ ജിസാറ്റ്- 1 വിക്ഷേപണം മാറ്റിവച്ചു. സാങ്കേതിക തകരാര്‍മൂലമാണ് വ്യാഴാഴ്ച നടത്താനിരുന്ന വിക്ഷേപണം നീട്ടിവച്ചത്. പുതിയ വിക്ഷേപണ തിയ്യതി പിന്നീട് തീരുമാനിക്കുമെന്നു ഐഎസ്ആര്‍ഒ അറിയിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തില്‍നിന്ന് എസ്എല്‍വി എഫ്-10 റോക്കറ്റ് ഉപയോഗിച്ചാണു വിക്ഷേപണം നടത്താന്‍ നിശ്ചയിച്ചിരുന്നത്.
കൗണ്ട് ഡൗണ്‍ തുടങ്ങിയ ശേഷമാണു വിക്ഷേപണം മാറ്റിയത്. ഇക്കാര്യം ടി്വറ്ററിലൂടെയാണ് ഐഎസ്ആര്‍ഒ അറിയിച്ചത്. സാങ്കേതിക തകരാര്‍ എന്താണെന്നോ കൂടുതല്‍ വിശദാംശങ്ങളോ വെളിപ്പെടുത്തിയിട്ടില്ല. ഭൗമനിരീക്ഷണവും തല്‍സമയ വിവരവിനിമയവും ഉള്‍പ്പടെ പ്രതിരോധരംഗത്ത് നിര്‍ണായക പ്രാധാന്യമുള്ള ഉപഗ്രഹമാണ് ജിസാറ്റ്-1. കഴിഞ്ഞമാസം ജിസാറ്റ്- 1ന്റെയും വിക്ഷേപണ വാഹനമായ ജിഎസ്എല്‍വി- എഫ് 10ന്റെയും ചിത്രം ഐഎസ്ആര്‍ഒ പുറത്തുവിട്ടിരുന്നു.