കേന്ദ്രസര്‍ക്കാര്‍ സര്‍വീസ് നീട്ടി നല്‍കി; ഐഎസ്ആര്‍ഒ ചെയര്‍മാനായി കെ ശിവന്‍ തുടരും
പുതിയ സാഹചര്യത്തില്‍ 2022 ജനുവരി 14 വരെ ശിവന്‍ ചെയര്‍മാനായി തുടരും. ഇതുസംബന്ധിച്ച ഉത്തരവ് കേന്ദ്ര മന്ത്രിസഭയുടെ നിയമനകാര്യസമിതി പുറത്തിറക്കി.
ബംഗളൂരു: ഐഎസ്ആര്‍ഒ ചെയര്‍മാന്‍ കെ ശിവന്റെ കാലാവധി കേന്ദ്രസര്‍ക്കാര്‍ നീട്ടി. ഒരുവര്‍ഷത്തേക്കാണ് കാലാവധി നീട്ടിനല്‍കിയത്. പുതിയ സാഹചര്യത്തില്‍ 2022 ജനുവരി 14 വരെ ശിവന്‍ ചെയര്‍മാനായി തുടരും. ഇതുസംബന്ധിച്ച ഉത്തരവ് കേന്ദ്ര മന്ത്രിസഭയുടെ നിയമനകാര്യസമിതി പുറത്തിറക്കി. 63 കാരനായ കെ ശിവന് നേരത്തെ രണ്ടുവര്‍ഷം സര്‍വീസ് നീട്ടിനല്‍കിയിരുന്നതാണ്.
പ്രധാനമന്ത്രിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലാണ് ബഹിരാകാശ വകുപ്പ് പ്രവര്‍ത്തിക്കുന്നത്. ചന്ദ്രയാന്‍- 3 അടക്കമുള്ള ദൗത്യങ്ങള്‍ പ്രതീക്ഷിക്കുന്ന വര്‍ഷത്തിലേക്കാണ് ശിവന്റെ കാലാവധി നീട്ടിനല്‍കിയിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. ശിവന്‍ കഴിഞ്ഞാല്‍ വിഎസ്എസ്‌സി ഡയറക്ടര്‍ എസ് സോംനാഥ്, യുആര്‍എസ്എസി ഡയറക്ടര്‍ കുഞ്ഞികൃഷ്ണന്‍ എന്നിവരാണ് മുതിര്‍ന്ന ശാസ്ത്രജ്ഞരായിട്ടുള്ളത്.