തായ്‌ലാന്റിലേക്ക് കടന്ന ഗോവ നിശാക്ലബ്ബ് ഉടമകള്‍ക്കെതിരെ ഇന്റര്‍പോള്‍ നോട്ടീസിന് സാധ്യത
ന്യൂഡല്‍ഹി: 25 പേരുടെ മരണത്തിനിടയാക്കിയ ഗോവയിലെ നിശാക്ലബ്ബ് തീപ്പിടിത്തത്തിന് മണിക്കൂറുകള്‍ക്ക് ശേഷം തായ്‌ലാന്‍ഡിലേക്ക് കടന്ന ക്ലബ്ബ് ഉടമകളായ ഗൗരവ് ലൂത്ര, സൗരഭ് ലൂത്ര എന്നിവര്‍ക്കെതിരെ ബ്ലൂ കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കുമെന്ന് സൂചന. മറ്റൊരു ഉടമയായ അജയ് ഗുപ്തയ്ക്ക് വേണ്ടി പോലിസ് തിരച്ചില്‍ നടത്തിവരികയാണ്. ക്ലബ്ബ് ഉടമകള്‍ക്കും മാനേജര്‍ക്കുമെതിരെ കുറ്റകരമായ നരഹത്യ, അനാസ്ഥ, സുരക്ഷ അപകടത്തിലാക്കുന്ന പ്രവൃത്തികള്‍ എന്നീ കുറ്റങ്ങള്‍ ചുമത്തി പോലിസ് കേസെടുത്തിട്ടുണ്ട്.
ഞായറാഴ്ച പുലര്‍ച്ചെ 5:30 നുള്ള വിമാനത്തിലാണ് ലൂത്ര സഹോദരങ്ങള്‍ തായ്‌ലാന്‍ഡിലെ ഫുക്കറ്റിലേക്ക് പറന്നതെന്ന് മുംബൈ വിമാനത്താവളത്തിലെ ബ്യൂറോ ഓഫ് ഇമ്മിഗ്രേഷന്‍ കണ്ടെത്തി. സംഭവസമയത്ത് അവര്‍ ഡല്‍ഹിയിലായിരുന്നു. ഇവര്‍ക്കെതിരെ ലുക്ക്ഔട്ട് സര്‍ക്കുലര്‍ പുറപ്പെടുവിച്ചിരുന്നു. ഡല്‍ഹി, ഗോവ പോലിസുകള്‍ ലൂത്ര സഹോദരന്‍മാരുമായി ബന്ധമുള്ള കേന്ദ്രങ്ങളിലും ശൃംഖലകളിലും സംയുക്തമായി റെയ്ഡ് നടത്തുകയാണ്. മാനേജര്‍ ഉള്‍പ്പെടെ നാല് ക്ലബ് ജീവനക്കാരെ ഇതുവരെ അറസ്റ്റ് ചെയ്തു.
ബീര്‍ച്ചിലുണ്ടായ നിര്‍ഭാഗ്യകരമായ സംഭവത്തെത്തുടര്‍ന്നുണ്ടായ ദുരന്തത്തില്‍ ജീവഹാനിയുണ്ടായതില്‍ മാനേജ്‌മെന്റ് അതീവ ദുഃഖിതരാണെന്നും അദ്ദേഹം ഇന്‍സ്റ്റാഗ്രാം വഴി പറഞ്ഞു.