കമല്‍ഹാസന്‍ ചിത്രത്തിന്റെ ഷൂട്ടിങ് ലൊക്കേഷനില്‍ അപകടം: മൂന്ന് മരണം

അപകടത്തില്‍ 11 പേര്‍ക്ക് പരിക്ക് ഗുരുതരമായി പരിക്കേറ്റു. ചെന്നൈ പൂനമല്ലിയ്ക്ക് അടുത്തുള്ള ചെമ്പാരക്കം ഇവിപി ഗാര്‍ഡന്‍സില്‍ ബുധനാഴ്ച രാത്രിയില്‍ സെറ്റിടുന്നതിനിടെ 150 അടി നീളമുള്ള ക്രെയിന്‍ മറിഞ്ഞുവീണായിരുന്നു അപകടം.

Update: 2020-02-19 18:53 GMT

ചെന്നൈ: ശങ്കര്‍ സംവിധാനം ചെയ്ത് കമല്‍ഹാസന്‍ നായകനാവുന്ന പുതിയ ചിത്രമായ ഇന്ത്യന്‍ 2 ന്റെ ഷൂട്ടിങ് ലൊക്കേഷനിലുണ്ടായ അപകടത്തില്‍ മൂന്നുപേര്‍ മരിച്ചു. സാങ്കേതികപ്രവര്‍ത്തകരാണ് മരിച്ചത്. അപകടത്തില്‍ 11 പേര്‍ക്ക് പരിക്ക് ഗുരുതരമായി പരിക്കേറ്റു. ചെന്നൈ പൂനമല്ലിയ്ക്ക് അടുത്തുള്ള ചെമ്പാരക്കം ഇവിപി ഗാര്‍ഡന്‍സില്‍ ബുധനാഴ്ച രാത്രിയില്‍ സെറ്റിടുന്നതിനിടെ 150 അടി നീളമുള്ള ക്രെയിന്‍ മറിഞ്ഞുവീണായിരുന്നു അപകടം.

ക്രെയിനിന്റെ അടിയില്‍പ്പെട്ട മൂന്നുപേര്‍ തല്‍ക്ഷണം മരിച്ചു. ഇതില്‍ രണ്ടുപേര്‍ ശങ്കറിന്റെ സഹസംവിധായകരാണെന്നാണ് വിവരം. മരിച്ചവരില്‍ ഒരാള്‍ അസിസ്റ്റന്റ് ഡയറക്ടര്‍ കൃഷ്ണ (34) ആണെന്ന് റിപോര്‍ട്ടുകളുണ്ട്. പരിക്കേറ്റവരെ ഉടന്‍തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടസമയത്ത് നടന്‍ കമല്‍ഹാസനും സെറ്റിലുണ്ടായിരുന്നു. ക്രെയിന്‍ ഉപയോഗിച്ച് നടത്തേണ്ട ഒരു സീനിന്റെ ചിത്രീകരണത്തിനായുള്ള തയ്യാറെടുപ്പിനിടെയാണ് അപകടമുണ്ടായത്.

കമല്‍ഹാസന്‍ശങ്കര്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന 'ഇന്ത്യന്‍ 2' വിന്റെ ഷൂട്ടിങ് നേരത്തെ ബജറ്റ് സംബന്ധിച്ച് നിലനിന്നിരുന്ന അഭിപ്രായഭിന്നതമൂലം ഇടയ്ക്കുവച്ച് നിന്നുപോയിരുന്നു. നിര്‍മാതാക്കളായ ലൈക്ക പ്രൊഡക്ഷന്‍സുമായി സംവിധായകന്‍ ശങ്കര്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് ഷൂട്ടിങ് പുനരാരംഭിച്ചത്. 1996ലാണ് കമല്‍ഹാസന്‍-ശങ്കര്‍ ടീമിന്റെ ഇന്ത്യന്‍ തിയറ്ററുകളിലെത്തിയത്. കമല്‍ ഹാസന്‍ ഇരട്ടവേഷത്തിലെത്തിയ ചിത്രം 1996ലെ ഓസ്‌കാര്‍ പുരസ്‌കാരത്തിനുള്ള ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രിയായിരുന്നു.  

Tags:    

Similar News