ഇന്ത്യന്‍ വംശജയായ ഇന്‍ഫ്‌ളുവന്‍സര്‍ കാനഡയില്‍ കുത്തേറ്റുമരിച്ചു

Update: 2026-03-06 08:26 GMT

ചണ്ഡിഗഡ്: ഇന്ത്യന്‍ വംശജയായ സോഷ്യല്‍ മീഡിയാ ഇന്‍ഫ്‌ളുവന്‍സര്‍ നാന്‍സി ഗ്രെവാള്‍(45) കാനഡയിലെ ഒന്റാറിയോയിലെ ലസല്ലെയില്‍ കുത്തേറ്റുമരിച്ചു. രണ്ടുദിവസം മുമ്പാണ് സംഭവം നടന്നത്. കുത്തേറ്റ മുറിവകളോടെ ഇവരെ കണ്ടെത്തുകയായിരുന്നുവെന്ന് പോലിസ് അറിയിച്ചു.പഞ്ചാബില്‍ നിന്നുള്ള നാന്‍സി ഖലീസ്ഥാന്‍ പ്രസ്ഥാനത്തിനും നേതാവ് ഗുര്‍പട് വന്ത് സിങ് പന്നുവിനുമെതിരേ സോഷ്യല്‍ മീഡിയയില്‍ കടുത്ത വിമര്‍ശനം നടത്താറുണ്ടായിരുന്നു. നാന്‍സിക്ക് വധഭീഷണി ഉണ്ടായിരുന്നതായി മാതാവ് ഷന്‍ഡര്‍പാല്‍ കൗര്‍ ജലന്തറില്‍ അറിയിച്ചു.