ഊബറിന്റെ ആപ്പിലെ സുരക്ഷാ വീഴ്ച ചൂണ്ടിക്കാണിച്ച ഇന്ത്യക്കാരന് ലക്ഷങ്ങള്‍ പാരിതോഷികം

Update: 2019-09-16 11:36 GMT

സാന്‍ഫ്രാന്‍സിസ്‌കോ: ഓണ്‍ലൈന്‍ ടാക്‌സി ഊബറിന്റെ ആപ്ലിക്കേഷനിലെ സുരക്ഷാവീഴ്ച കണ്ടെത്തിയ സൈബര്‍ സുരക്ഷാ ഗവേഷകനായ ഇന്ത്യക്കാരന് 4.6 ലക്ഷം രൂപ പാരിതോഷികം. ആനന്ദ് പ്രകാശ് എന്ന ഇന്ത്യക്കാരനാണ് 4.6 ലക്ഷം രൂപ പാരിതോഷികമായി ഊബര്‍ നല്‍കിയത്. ഏതൊരാളുടെയും ഊബര്‍ അക്കൗണ്ടിലേക്ക് അനുമതിയില്ലാതെ പ്രവേശിക്കാന്‍ കഴിയുന്ന തരത്തിലായിരുന്നു ഊബര്‍ ആപ്പിലെ സുരക്ഷാവീഴ്ച. ആനന്ദ് പ്രകാശ് ഇക്കാര്യം ചൂണ്ടിക്കാട്ടിയതോടെയാണ് കമ്പനിക്ക് ഇക്കാര്യം പരിഹരിക്കാനായത്.

ഊബര്‍ ആപ്പിലെ എപിഐ റിക്വസ്റ്റ് ഫങ്ഷനിലാണ് ഈ വീഴ്ചയുണ്ടായിരുന്നത്. വിവരം ലഭിച്ചയുടന്‍ സുരക്ഷാവീഴ്ച പരിഹരിച്ചതായി ഊബര്‍ അറിയിച്ചു. ലോകമെമ്പാടുമുള്ള സൈബര്‍ സുരക്ഷാ ഗവേഷകര്‍ക്കായി 20 ലക്ഷം ഡോളര്‍ നല്‍കുന്നുണ്ടെന്നും ഊബര്‍ അറിയിച്ചു.

ഊബര്‍ സംവിധാനത്തില്‍ കടന്നുകയറി സൗജന്യമായി യാത്ര ചെയ്യാവുന്ന സുരക്ഷാവീഴ്ചയും നേരത്തെ ആനന്ദ് കണ്ടെത്തിയിരുന്നു. 

Tags:    

Similar News