ഇന്ത്യന്‍ സാമ്പത്തികാവസ്ഥയെ മാന്ദ്യമെന്ന് വിശേഷിപ്പിക്കാനാവില്ല: ഐഎംഎഫ്‌

Update: 2020-02-01 05:17 GMT

വാഷിങ്ടണ്‍: ഇന്ത്യന്‍ സാമ്പത്തിക വ്യവസ്ഥയെ നിലവിലെ മാന്ദ്യമായി വിശേഷിപ്പിക്കാനാവില്ലെന്ന് ഐഎംഎഫ് മാനേജിങ് ഡയറക്ടര്‍ ക്രിസ്റ്റലിന ജോര്‍ജിവ. 2019ല്‍ കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച തെറ്റായ സാമ്പത്തിക നയങ്ങളും ബാങ്കിതര ധനകാര്യ സ്ഥാപനങ്ങള്‍ നേരിട്ടുകൊണ്ടിരിക്കുന്ന പ്രശ്‌നങ്ങളും ജിഎസ്ടിയും നോട്ടുനിരോധനവും രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ താറുമാറാക്കിയെന്നും അവര്‍ പറഞ്ഞു.

    രാജ്യത്ത് നിലവിലുള്ള സാമ്പത്തിക പ്രശ്‌നം മാന്ദ്യമല്ല. രാജ്യത്തെ സാമ്പത്തിക വളര്‍ച്ചാ മുരടിപ്പും മാന്ദ്യവും തമ്മില്‍ ഏറെ അന്തരമുണ്ട്. രാജ്യത്ത് ഉപഭോഗം കുറഞ്ഞതാണ് സാമ്പത്തിക മേഖലയിലെ മുരടിപ്പിന് കാരണം. ബജറ്റ് വരുമാനം പ്രതീക്ഷിച്ചതിലും താഴെയാണ്. ഇക്കാര്യം രാജ്യത്തുള്ളവര്‍ക്കും ധനമന്ത്രി നിര്‍മലാ സീതാരാമനും അറിയാം. നിലവിലെ സാമ്പത്തിക മുരടിപ്പ് അവസാനിപ്പിക്കാന്‍ ബജറ്റില്‍ വരുമാനം കൂട്ടുകയാണ് വഴി. രാജ്യത്ത് ഇനിയും വളര്‍ച്ചയ്ക്കുള്ള സാധ്യതയുണ്ടെന്നും ക്രിസ്റ്റീന ജോര്‍ജീവ പ്രതീക്ഷ പ്രകടിപ്പിച്ചു.

    ഇന്ത്യയുടെ സാമ്പത്തികവളര്‍ച്ചയില്‍ വലിയ കുറവാണ് രേഖപ്പെടുത്തുന്നത്. രാജ്യത്തു സാമ്പത്തികമാന്ദ്യം ഇല്ലെന്ന കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്റെ വാദങ്ങളെ തള്ളിയായിരുന്നു ഇത്. കഴിഞ്ഞ വര്‍ഷം നാല് ശതമാനമായി ഇന്ത്യയിലെ വളര്‍ച്ചാ നിരക്ക് ഐഎംഎഫ് കുറച്ചിരുന്നു. അടുത്ത വര്‍ഷം 5.8 ശതമാനമായിരിക്കും വളര്‍ച്ചാ നിരക്ക് എന്നാണ് കണക്കൂട്ടുന്നത്. 2021ല്‍ 6.5 ശതമാനമായിരിക്കും ശതമാനമായി ഉയര്‍ത്തുകയും വേണം', ജോര്‍ജിവ മാധ്യമങ്ങളോട് പറഞ്ഞു.




Tags:    

Similar News