ഇന്ത്യന്‍ വ്യോമസേനയുടെ സുഖോയ്- 30 വിമാനം തകര്‍ന്നുവീണു

വിമാനം തകരുന്നതിന് മുമ്പായി പുറത്തേക്ക് ചാടിയ രണ്ട് പൈലറ്റുമാരും രക്ഷപ്പെട്ടെന്നാണ് റിപോര്‍ട്ട്.

Update: 2019-08-08 16:50 GMT

ന്യൂഡല്‍ഹി: ഇന്ത്യന്‍ വ്യോമസേനയുടെ സുഖോയ് സു- 30 യുദ്ധവിമാനം അസമില്‍ തകര്‍ന്നുവീണു. സ്ഥിരം പരിശീലനത്തിനിടെ അസമിലെ തേസ്പൂരില്‍ ഇന്ന് വൈകീട്ടോടെയാണ് വ്യോമസേനയുടെ വിമാനം തകര്‍ന്നുവീണതെന്ന് ഇന്ത്യ ടുഡെ റിപോര്‍ട്ട് ചെയ്യുന്നു. വിമാനം തകരുന്നതിന് മുമ്പായി പുറത്തേക്ക് ചാടിയ രണ്ട് പൈലറ്റുമാരും രക്ഷപ്പെട്ടെന്നാണ് റിപോര്‍ട്ട്. പരിക്കേറ്റ പൈലറ്റുമാരെ ഉടന്‍തന്നെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തില്‍ അന്വേഷണത്തിന് ഇന്ത്യന്‍ വ്യോമസേന ഉത്തരവിട്ടു. 

Tags:    

Similar News