തദ്ദേശീയമായി വികസിപ്പിച്ച നാഗ് മിസൈല്‍ വിജയകരമായി പരിക്ഷിച്ചു

Update: 2019-07-08 17:05 GMT

ന്യൂഡല്‍ഹി: ഇന്ത്യ പൂര്‍ണമായു തദ്ദേശീയമായി വികസിപ്പിച്ച അത്യാധുനിക ടാങ്ക് വേദ മിസൈലായ നാഗ് മിസൈല്‍ വിജയകരമായി പരീക്ഷിച്ചതായി ഡിആര്‍ഡിഓ(ഡിഫന്‍സ് റിസര്‍ച് ആന്‍ഡ് ഡവലപ്‌മെന്റ് ഓര്‍ഗനൈസേഷന്‍) അധികൃതര്‍ അറിയിച്ചു.

രാത്രിയിലും പകലും ഒരു പോലെ എതിരാളികളുടെ ടാങ്കുകള്‍ക്കുമേല്‍ ആക്രമണം നടത്താന്‍ ശേഷിയുള്ളതാണ് മൂന്നാം തലമുറയില്‍ പെട്ട നാഗ് മിസൈല്‍. രാജസ്ഥാനിലെ പൊഖ്‌റാന്‍ മരുഭൂമിയിലായിരുന്നു 524 കോടി രൂപ ചെലവിട്ടു നിര്‍മിച്ച മിസൈലിന്റെ പരീക്ഷണം. മൂന്നു പരീക്ഷണങ്ങളാണ് നടത്തിയതെന്നും എല്ലാം വിജയകരമായിരുന്നെന്നും മിസൈല്‍ ഉടന്‍ സൈന്യത്തിനു കൈമാറുമെന്നും അധികൃതര്‍ അറിയിച്ചു. 

Tags:    

Similar News