അതിര്‍ത്തിയിലെ ഏറ്റുമുട്ടല്‍: എയര്‍ കാനഡ ഇന്ത്യയിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ചു
പാകിസ്ഥാന്‍ സര്‍ക്കാര്‍ അവരുടെ വ്യോമമേഖല അടച്ചതോടെയാണ് എയര്‍ കാനഡ സര്‍വീസ് നിര്‍ത്തിയത്. എയര്‍ കാനഡ വക്താവാണ് ഇക്കാര്യം അറിയിച്ചത്. ബ്രിട്ടീഷ് കൊളംബിയയിലെ വാന്‍കൂവറില്‍നിന്ന് ഇന്ത്യയിലേക്കുള്ള സര്‍വീസാണ് റദ്ദാക്കിയിരിക്കുന്നത്. ഡല്‍ഹിയിലേക്കുള്ള മറ്റൊരു വിമാനം ടോറൊണ്ടോയിലേക്ക് വഴിതിരിച്ചുവിട്ടു.
ന്യൂഡല്‍ഹി: അതിര്‍ത്തിയില്‍ ഇന്ത്യയും പാകിസ്ഥാനും ഏറ്റുമുട്ടലുകള്‍ തുടരുന്ന സാഹചര്യത്തില്‍ എയര്‍ കാനഡ ഇന്ത്യയിലേക്കുള്ള സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചു. പാകിസ്ഥാന്‍ സര്‍ക്കാര്‍ അവരുടെ വ്യോമമേഖല അടച്ചതോടെയാണ് എയര്‍ കാനഡ സര്‍വീസ് നിര്‍ത്തിയത്. എയര്‍ കാനഡ വക്താവാണ് ഇക്കാര്യം അറിയിച്ചത്. ബ്രിട്ടീഷ് കൊളംബിയയിലെ വാന്‍കൂവറില്‍നിന്ന് ഇന്ത്യയിലേക്കുള്ള സര്‍വീസാണ് റദ്ദാക്കിയിരിക്കുന്നത്. ഡല്‍ഹിയിലേക്കുള്ള മറ്റൊരു വിമാനം ടോറൊണ്ടോയിലേക്ക് വഴിതിരിച്ചുവിട്ടു.
ടോറൊണ്ടോയില്‍നിന്നും വാന്‍കൂവറില്‍നിന്നും ഡല്‍ഹിക്ക് ദിനേനയുള്ള സര്‍വീസുകളും ആഴ്ചയില്‍ നാലുദിവസമുള്ള ടോറോണ്ടോ- മുംബൈ സര്‍വീസുമാണ് താല്‍ക്കാലികമായി നിര്‍ത്തിലാക്കിയിരിക്കുന്നതെന്ന് എയര്‍ കാനഡ വക്താവ് ഇസബല്ലെ ആര്‍ഥര്‍ അറിയിച്ചു. നിയന്ത്രണരേഖയില്‍ ഏറ്റുമുട്ടല്‍ തുടങ്ങിയതിന് പിന്നാലെ അഞ്ച് വിമാനത്താവളങ്ങളുടെ പ്രവര്‍ത്തനം പാകിസ്ഥാന്‍ നിര്‍ത്തിവച്ചിരുന്നു. ലാഹോര്‍, മുള്‍ട്ടാന്‍, ഫൈസലാബാദ്, സിയാല്‍കോട്ട്, ഇസ്‌ലാമാബാദ് എന്നീ വിമാനത്താവളങ്ങളാണ് പാകിസ്ഥാന്‍ അടച്ചത്. ഈ വിമാനത്താവളങ്ങളില്‍നിന്നുള്ള അന്താരാഷ്ട്ര, ആഭ്യന്തര സര്‍വീസുകളെല്ലാം റദ്ദാക്കി. ആളുകളെയും പൂര്‍ണമായി ഒഴിപ്പിച്ചുവെന്നാണ് റിപോര്‍ട്ടുകള്‍.
അതിര്‍ത്തി സംഘര്‍ഷം കണക്കിലെടുത്ത് ഇന്ത്യയും അഞ്ച് വിമാനത്താവളങ്ങള്‍ അടച്ചിരുന്നു. ജമ്മു കശ്മീരിലെ മൂന്നും പഞ്ചാബിലെ രണ്ടും വിമാനത്താവളങ്ങളാണ് ഇന്ത്യ അടച്ചത്. ലേ, ജമ്മു, ശ്രീനഗര്‍, പത്താന്‍കോട്ട്, അമൃത്‌സര്‍ വിമാനത്താവളങ്ങളുടെ പ്രവര്‍ത്തനമാണ് ഇന്ത്യ താല്‍ക്കാലികമായി നിര്‍ത്തിയത്. ഇതുവരെ ഡല്‍ഹി വഴിയുള്ള 47 വിമാനങ്ങളും മുംബൈ വഴിയുള്ള 16 വിമാനങ്ങളുമാണ് റദ്ദാക്കിയിട്ടുള്ളത്. പാകിസ്ഥാനിലേക്കുള്ള സര്‍വീസുകള്‍ ഗള്‍ഫ് വിമാന കമ്പനികള്‍ നേരത്തെ നിര്‍ത്തിവച്ചിരുന്നു.
