മുന്‍ ബിജെപി നേതാവും എംഎല്‍എയുമായ ഗീതാ ജെയ്ന്‍ ശിവസേനയിലേക്ക്
ബിജെപിയുടെ നേതാവായിരുന്ന ഗീതാ ജെയ്ന്‍ ശിവസേനയിലേക്ക് ഔദ്യോഗികമായി എത്തിയെന്ന് മന്ത്രി ആദിത്യ താക്കറെ ട്വീറ്റ് ചെയ്തു
മുംബൈ: മുന്‍ ബിജെപി നേതാവും എംഎല്‍എയുമായ ഗീതാ ജെയ്ന്‍ ശിവസേനയില്‍ ചേര്‍ന്നു. മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ ഇവരെ ശിവസേനയിലേക്ക് സ്വാഗതം ചെയ്തു.
ഈ അടുത്ത കാലം വരെ ബിജെപിയുടെ നേതാവായിരുന്ന ഗീതാ ജെയ്ന്‍ ശിവസേനയിലേക്ക് ഔദ്യോഗികമായി എത്തിയെന്ന് മന്ത്രി ആദിത്യ താക്കറെ ട്വീറ്റ് ചെയ്തു. കഴിഞ്ഞ നിയമാസഭാ തിരഞ്ഞെടുപ്പില്‍ നരേന്ദ്ര മേത്തക്കെതിരേ മത്സരിച്ച ഗീത വന്‍ വിജയം നേടിയിരുന്നു.
നരേന്ദ്ര മേത്തയുമായുളള വിഭാഗീയതയെ തുടര്‍ന്നാണ് ബിജെപിയില്‍ നിന്ന് ഗീതാ ജെയ്ന്‍ മാറിയതെന്നാണ് സൂചനകള്‍. പാര്‍ട്ടി തന്നെ ഉള്‍ക്കൊണ്ടില്ലന്നും അതിനാലാണ് രാജി വെക്കുന്നതെന്നും ഗീത പറഞ്ഞു. ഗീതാ ജെയ്‌നെ പിന്തുണയ്ക്കുന്ന മീരാഭയന്തര്‍ നഗരസഭാംഗങ്ങളും ഗീതയ്ക്ക് പുറകെ ശിവസേനയില്‍ ചേരുമെന്നാണ് റിപോര്‍ട്ടുകള്‍.