കൊല്‍ക്കത്ത: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട ഫലങ്ങള്‍ വന്നപ്പോള്‍ ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള ദേശീയ ജനാധിപത്യ സഖ്യവും ബംഗാളിലെ ഭരണകക്ഷിയായ തൃണമൂലും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടം. ഒമ്പതുമണിയോടെ തൃണമൂല്‍ 17 സീറ്റിലും ബി.ജെ.പി 16 സീറ്റിലുമാണ് മുന്നേറുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പിലെ സുപ്രധാന യുദ്ധമുഖമാണ് പശ്ചിമ ബംഗാള്‍.
2019ല്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ തൃണമൂല്‍ സംസ്ഥാനത്തെ 42 സീറ്റുകളില്‍ 22 എണ്ണവും ബി.ജെ.പിക്ക് 18 സീറ്റുകളും കോണ്‍ഗ്രസിന് രണ്ട് സീറ്റുകളും മാത്രമാണ് ലഭിച്ചത്. കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള ഇന്ത്യ പ്രതിപക്ഷ ബ്ലോക്കിലെ അംഗമാണ് തൃണമൂല്‍.