ബിജെപി നേതാവിന്റെ മൈനിങ് തട്ടിപ്പ് പുറത്തുകൊണ്ടു വന്ന ഐഎഫ്എസ് ഓഫിസറെ പുറത്താക്കി

10 വര്‍ഷം മുമ്പ് കര്‍ണാടകയിലെ ബിജെപി നേതാവും ബെല്ലാരിയിലെ കുപ്രസിദ്ധ ഖനി മുതലാളിയുമായ ഗലി ജനാര്‍ദ്ദന റെഡ്ഡിക്കെതിരേ നടപടി സ്വീകരിച്ച് ജനശ്രദ്ധ നേടിയ ഉദ്യോഗസ്ഥനാണ് കല്ലോല്‍ ബിശ്വാസ്.

Update: 2019-08-03 14:39 GMT

ന്യൂഡല്‍ഹി: 1991 ബാച്ചിലെ ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസ്(ഐഎഫ്എസ്) ഓഫിസര്‍ കല്ലോല്‍ ബിശ്വാസിനെ നരേന്ദ്ര മോദി സര്‍ക്കാര്‍ പുറത്താക്കി. 10 വര്‍ഷം മുമ്പ് കര്‍ണാടകയിലെ ബിജെപി നേതാവും ബെല്ലാരിയിലെ കുപ്രസിദ്ധ ഖനി മുതലാളിയുമായ ഗലി ജനാര്‍ദ്ദന റെഡ്ഡിക്കെതിരേ നടപടി സ്വീകരിച്ച് ജനശ്രദ്ധ നേടിയ ഉദ്യോഗസ്ഥനാണ് കല്ലോല്‍ ബിശ്വാസ്.

മുന്‍ ചീഫ് സെക്രട്ടറി ദിനേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സമിതി ഒരു വര്‍ഷം മുമ്പ് സമര്‍പ്പിച്ച റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കല്ലോല്‍ ബിശ്വാസിനോട് നിര്‍ബന്ധിത വിരമിക്കലിന് സര്‍ക്കാര്‍ ആവശ്യപ്പെട്ടതെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ സൂചിപ്പിച്ചു. അനന്ത്പൂരിലെ ഡിവിഷനല്‍ ഓഫിസറായി ബിശ്വാസ് നിയമിക്കപ്പെട്ടതില്‍ ചില നിയമലംഘനങ്ങള്‍ കമ്മിറ്റി കണ്ടെത്തിയെന്നാണ് പറയുന്നത്. ഇവിടെ ജോലിയിലിരിക്കേയാണ് റെഡ്ഡിയുടെ ഒബുലാപുരം മൈനിങ് കമ്പനിക്കെതിരേ(ഒഎംസി) ബിശ്വാസ് നടപടി സ്വീകരിച്ചത്. 

Tags:    

Similar News