പുനെ സര്‍വ്വകലാശാല ലൈബ്രറി സന്ദര്‍ശിക്കാന്‍ കണ്ണന്‍ ഗോപിനാഥന് വിലക്ക്

പുനെയില്‍ ഒരു പ്രഭാഷണത്തിനെത്തിയ കണ്ണന്‍ ഗോപിനാഥന്‍, നഗരം കാണുന്നതിന്റെ ഭാഗമായി സര്‍വകലാശാലയില്‍ എത്തിയതായിരുന്നു. കണ്ണന്‍ ഗോപിനാഥന്‍ എത്തുന്നതില്‍ ആവേശഭരിതരായിരുന്നു വിദ്യാര്‍ഥികള്‍.

Update: 2019-09-25 06:37 GMT

പൂനെ: രാജിവെച്ച ഐഎസ് ഒഫിസര്‍ കണ്ണന്‍ ഗോപിനാഥന് സാവിത്രിബായ് ഫൂലെ പുനെ സര്‍വ്വകലാശാലയിലെ ജയ്കര്‍ ലൈബ്രറി സന്ദര്‍ശിക്കുന്നതില്‍ വിലക്ക്.ലൈബ്രറി അധികൃതരാണ് ഗോപിനാഥനെ വിലക്കിയത്. പുനെയില്‍ ഒരു പ്രഭാഷണത്തിനെത്തിയ കണ്ണന്‍ ഗോപിനാഥന്‍, നഗരം കാണുന്നതിന്റെ ഭാഗമായി സര്‍വകലാശാലയില്‍ എത്തിയതായിരുന്നു. കണ്ണന്‍ ഗോപിനാഥന്‍ എത്തുന്നതില്‍ ആവേശഭരിതരായിരുന്നു വിദ്യാര്‍ഥികള്‍.

സര്‍വ്വകലാശാലയിലെ ലൈബ്രറി സന്ദര്‍ശിക്കണമെന്ന് തനിക്ക് ആഗ്രഹമുണ്ടായിരുന്നെന്നും, എന്നാല്‍ ലൈബ്രറി അധികൃതരുമായി ചര്‍ച്ചകള്‍ നടത്തിയങ്കിലും അവരതു നിഷേധിക്കുകയും ചെയ്തുവെന്ന്കണ്ണന്‍ ഗോപിനാഥന്‍ പറഞ്ഞു. അതേസമയം അദ്ദേഹം ലൈബ്രറി സന്ദര്‍ശിക്കുന്നതില്‍ പ്രശ്‌നങ്ങളൊന്നുമില്ലെന്നും, റീഡിംഗ് ഹാള്‍ മറ്റ് വിദ്യാര്‍ഥികള്‍ ഉപയോഗിക്കുന്നതിനാല്‍ ഒരു പൊതു പ്രസംഗം നടത്തുന്നത് സാധ്യമാകുമായിരുന്നില്ല. നടപടികളുടെ ഭാഗമായി സന്ദര്‍ശനത്തിനുള്ള അപേക്ഷ ചോദിക്കുക മാത്രമാണ് തങ്ങള്‍ ചെയ്തതെന്നും ലൈബ്രറി ഡയറക്ടര്‍ ഇന്‍ ചാര്‍ജ് അപര്‍ണ രാജേന്ദ്രന്‍ പറഞ്ഞു. ജമ്മുകശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിന് പിന്നാലെ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ പ്രതിഷേധിച്ചാണ് കണ്ണന്‍ ഗോപിനാഥ് രാജിവച്ചത്. 


Tags:    

Similar News