ഹൈദരാബാദ് ഏറ്റുമുട്ടല്‍: അന്വേഷണം ആവശ്യപ്പെട്ട് സുപ്രിംകോടതിയില്‍ ഹരജി

സുപ്രിം കോടതി നിര്‍ദേശങ്ങള്‍ കേസില്‍ പാലിക്കപ്പടാതയാണ് പോലിസ് നടപടി എടുത്തതെന്ന് ഇവര്‍ ഹരജിയില്‍ ചൂണ്ടിക്കാട്ടി.

Update: 2019-12-07 07:02 GMT

ന്യൂഡല്‍ഹി: തെലങ്കാന ബലാല്‍സംഗ കേസിലെ പ്രതികളെ പോലിസ് വെടിവയ്ച്ചു കൊന്ന പോലിസ് നടപടിക്കെിരേ സുപ്രിംകോടതിയില്‍ ഹരജി. പ്രതികളെ വെടിവെച്ച്​ കൊന്ന പോലിസുകാർക്കെതിരേ കേസെടുത്ത്​ അന്വേഷണം നടത്തണമെന്നാണ്​ ഹരജിയിൽ ആവശ്യപ്പെടുന്നത്. അഭിഭാഷകരായ ജി.എസ് മണി, പ്രദീപ് കുമാര്‍ യാദവ് എന്നിവരാണ് ഹരജി നല്‍കിയിരിക്കുന്നത്.

സുപ്രിം കോടതി നിര്‍ദേശങ്ങള്‍ കേസില്‍ പാലിക്കപ്പടാതയാണ് പോലിസ് നടപടി എടുത്തതെന്ന് ഇവര്‍ ഹരജിയില്‍ ചൂണ്ടിക്കാട്ടി. ഇന്നലെ പുലര്‍ച്ചെയാണ് പ്രതികള്‍ പോലിസിന്റെ വെടിയേറ്റ് കൊല്ലപ്പെട്ടത്. ഡോക്ടറുടെ മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് എത്തിച്ചുള്ള തെളിവെടുപ്പിനിടെ പ്രതികൾ രക്ഷപ്പെടാൻ ശ്രമിക്കുകയും അക്രമിക്കുകയും ചെയ്തെന്നും തുടർന്നാണ് വെടിവെപ്പുണ്ടായതെന്നും പോലിസ് അവകാശപ്പെടുന്നു.