മനുഷ്യകടത്ത്: മണിപ്പൂരില്‍ നിന്നു 107 യുവതികളെ രക്ഷപ്പെടുത്തി

പോലിസ് നടത്തിയ റെയ്ഡിലാണ് ഇത്രയും പേരെ രക്ഷപ്പെടുത്തിയത്. ഇന്ത്യ-മ്യാന്‍മര്‍ അതിര്‍ത്തിയില്‍ ശനിയാഴ്ച്ചയായിരുന്നു റെയ്ഡ്.

Update: 2019-02-03 07:53 GMT

ഇംപാല്‍: മണിപ്പൂരില്‍ മനുഷ്യക്കടത്ത് സംഘത്തില്‍ നിന്നു 107 യുവതികളെ രക്ഷപ്പെട്ടു. പോലിസ് നടത്തിയ റെയ്ഡിലാണ് ഇത്രയും പേരെ രക്ഷപ്പെടുത്തിയത്. ഇന്ത്യ-മ്യാന്‍മര്‍ അതിര്‍ത്തിയില്‍ ശനിയാഴ്ച്ചയായിരുന്നു റെയ്ഡ്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേര്‍ അറസ്റ്റലായി. എന്‍ജിഒ ഉദ്യേഗസ്ഥന്‍ പോലിസിനു നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്.

ഇംഫാലിലെ മൊറേയിലെ രണ്ട് ഹോട്ടലുകള്‍ കേന്ദ്രീകരിച്ച് നടത്തിയ റെയ്ഡിലാണ് യുവതികളെ രക്ഷപ്പെടുത്തിയത്. ഗള്‍ഫ് രാജ്യങ്ങളിലേക്ക് കടത്താന്‍ ലക്ഷ്യമിട്ടാണ് യുവതികളെ ഹോട്ടലില്‍ എത്തിച്ചതെന്നാണ് റിപ്പോര്‍ട്ട്. യുവതികളെ പോലീസ് പുനരധിവാസ കേന്ദ്രത്തിലേക്ക് മാറ്റി. യുവതികളില്‍ ചിലരുടെ കൈയില്‍ നേപ്പാള്‍ പാസ്‌പോര്‍ട്ട് കണ്ടത്തിയതായും പൊലിസ് പറഞ്ഞു.

Tags: