ന്യൂഡല്‍ഹി: എഎപി എംഎല്‍എ സൗരഭ് ഭരദ്വാജിന്റെ വസതിയില്‍ ഇഡി റെയ്ഡ്. ആശുപത്രി നിര്‍മാണ അഴിമതിയുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായാണ് റെയ്ഡ്. ഗ്രേറ്റര്‍ കൈലാഷ് നിയോജകമണ്ഡലത്തിലെ എംഎല്‍എയാണ് സൗരഭ് ഭരദ്വാജ്.
ഡല്‍ഹി സര്‍ക്കാരിന്റെ ആരോഗ്യ അടിസ്ഥാന സൗകര്യ പദ്ധതികളിലെ വന്‍തോതിലുള്ള അഴിമതിയുമായി ബന്ധപ്പെട്ടാണ് സൗരഭ് ഭരദ്വാജിനും എഎപി നേതാവ് സത്യേന്ദ്ര ജെയിനിനുമെതിരേ കേസ് രജിസ്റ്റര്‍ ചെയ്തത്. 2018-19 ല്‍ 5,590 കോടി രൂപയുടെ 24 ആശുപത്രി പദ്ധതികള്‍ക്ക് അനുമതി നല്‍കി. ഈ പദ്ധതികള്‍ നടപ്പാക്കാതെ ഏറെ കാലതാമസങ്ങള്‍ നീണ്ടുപോവുകയും വന്‍ തുക ഇതിനായി ഉപയോഹിക്കുകയും ചെയ്തു. ഇതിന്റെ മുറവില്‍ വലിയ സമ്പത്തിക തട്ടിപ്പ് നടന്നതായി അന്വേഷണ സംഘം പറയുന്നു.
അഴിമതി നിരോധന നിയമത്തിലെ സെക്ഷന്‍ 17A പ്രകാരം യോഗ്യതയുള്ള അതോറിറ്റിയില്‍ നിന്ന് അംഗീകാരം ലഭിച്ച ശേഷമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. 2024 ന്, ഡല്‍ഹിയിലെ പ്രതിപക്ഷ നേതാവായിരുന്ന വിജേന്ദര്‍ ഗുപ്തയില്‍ നിന്ന് പരാതി ലഭിച്ചതായും ഇതിന്റെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തതായും അധികൃതര്‍ അറിയിക്കുന്നു.