കര്‍ണാടകയിലെ ഹുബ്ബള്ളിയില്‍ ദുരഭിമാനക്കൊല; ഗര്‍ഭിണിയായ പെണ്‍കുട്ടിയെ അച്ഛനും സഹോദരനും ചേര്‍ന്ന് വെട്ടിക്കൊന്നു

Update: 2025-12-22 05:40 GMT

ബെംഗളൂരു: കര്‍ണാടകയിലെ ഹുബ്ബള്ളിയില്‍ ദുരഭിമാനക്കൊല. ഗര്‍ഭിണിയായ പത്തൊന്‍പതുകാരിയെ അച്ഛനും ബന്ധുക്കളും ചേര്‍ന്ന് വെട്ടിക്കൊന്നു. കൊല്ലപ്പെട്ട മാന്യത പാട്ടീല്‍ എന്ന പെണ്‍കുട്ടി മൂന്ന് മാസം ഗര്‍ഭിണിയായിരുന്നു.

ഇതരജാതിയില്‍പ്പെട്ട യുവാവിനെ വിവാഹം ചെയ്തതാണ് കൊലപാതകത്തിന് കാരണം. വിവാഹശേഷം ഹുബ്ബള്ളിയില്‍നിന്ന് ഹാവേരി എന്ന സ്ഥലത്തേക്ക് പെണ്‍കുട്ടിയും ഭര്‍ത്താവും താമസം മാറ്റിയിരുന്നു. ജന്മനാടായ ഹുബ്ബള്ളിയിലേക്ക് ഇവര്‍ തിരിച്ചെത്തിയപ്പോഴായിരുന്നു അച്ഛനും സഹോദരനുമുള്‍പ്പെടെയുള്ള ബന്ധുക്കള്‍ ചേര്‍ന്ന് ഇവരെ ആക്രമിച്ചത്.

പെണ്‍കുട്ടിയുടെ ഭര്‍ത്താവ് വിവേകാനന്ദയേയും യുവാവിന്റെ മാതാപിതാക്കളേയും ഇവരുടെ വീട്ടിലെത്തി ക്രൂരമായി ആക്രമിക്കുകയും പെണ്‍കുട്ടിയെ വെട്ടിക്കൊലപ്പെടുത്തുകയുമായിരുന്നു. ഇതിനുപിന്നാലെ പോലിസ് പ്രതികളെ കസ്റ്റഡിയിലെടുത്തു.




Tags: