ഹിമാചല്‍ പ്രദേശില്‍ കോളജ് വിദ്യാര്‍ഥിനി ലൈംഗിക പീഡനത്തിനിരയായി മരിച്ചു; പ്രൊഫസര്‍ ഉള്‍പ്പെടെ നാല് പേര്‍ക്കെതിരേ കേസ്

Update: 2026-01-02 13:34 GMT

ഹിമാചല്‍ പ്രദേശ്: ഹിമാചല്‍ പ്രദേശിലെ കോളജില്‍ വിദ്യാര്‍ഥിനി ലൈംഗികാതിക്രമത്തിന് ഇരയായതിന് പിന്നാലെ മരണപ്പെട്ട സംഭവത്തില്‍, കോളജിലെ ഒരു പ്രൊഫസര്‍ ഉള്‍പ്പെടെ നാല് പേര്‍ക്കെതിരേ പോലിസ് കേസെടുത്തു. ഗുരുതരമായ അവസ്ഥയില്‍ ചികില്‍സയില്‍ ആയിരുന്ന വിദ്യാര്‍ഥിനി പിന്നീട് മരണപ്പെടുകയായിരുന്നു. ധരംശാല കോളജിലെ ഡിഗ്രി രണ്ടാം വര്‍ഷ വിദ്യാര്‍ഥിനിയാണ് മരണപ്പെട്ടത്. സംഭവത്തില്‍ വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്നും, കുറ്റക്കാര്‍ക്കെതിരെ കര്‍ശനമായ നിയമനടപടികള്‍ സ്വീകരിക്കുമെന്നും പോലിസ് അറിയിച്ചു.

ഹിമാചല്‍ പ്രദേശിലെ ധര്‍മ്മശാലയിലെ ഒരു കോളേജിലെ പ്രൊഫസറും മൂന്ന് വിദ്യാര്‍ഥിനികളും 19 വയസ്സുള്ള വിദ്യാര്‍ഥിനിയെ റാഗിങ്ങും ലൈംഗികാതിക്രമവും നടത്തി കൊലപ്പെടുത്തിയെന്ന് കേസ്.ഭാരതീയ ന്യായ സംഹിത (ബിഎന്‍എസ്) സെക്ഷന്‍ 75, 115(2), 3(5), ഹിമാചല്‍ പ്രദേശ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ (റാഗിംഗ് നിരോധനം) ആക്ട് 2009 ലെ സെക്ഷന്‍ 3 എന്നിവ പ്രകാരം മൂവര്‍ക്കുമെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു.

2025 സെപ്റ്റംബറിലാണ് സംഭവം നടന്നത്.വിദ്യാര്‍ഥിനി ഡിസംബര്‍ 26നാണ്് മരണപ്പെടുന്നത്.ഇരയുടെ പിതാവ് നല്‍കിയ പരാതിയില്‍, മൂന്ന് വിദ്യാര്‍ഥിനികള്‍ തന്റെ മകളെ ശാരീരികമായി ആക്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നും, അതേസമയം പ്രൊഫസര്‍ അശ്ലീല പ്രവൃത്തികള്‍ക്ക് വിധേയയാക്കി എന്നും ആരോപിക്കുന്നു.

പീഡനവും ഭീഷണിയും മകളെ വളരെയധികം ഭയപ്പെടുത്തുകയും മാനസികമായി അസ്വസ്ഥയാക്കുകയും ചെയ്തുവെന്നും ഇത് ആരോഗ്യനില ഗുരുതരമായി വഷളാക്കിയെന്നും പിതാവ് പറഞ്ഞു.ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് ഹിമാചല്‍ പ്രദേശിലെ ഒന്നിലധികം ആശുപത്രികളില്‍ ആദ്യം ചികിത്സിച്ചു. പിന്നീട്, ലുധിയാനയിലെ ഒരു ആശുപത്രിയിലേക്ക് റഫര്‍ ചെയ്തു. ഇവിടെ നിന്നാണ് മരണപ്പെടുന്നത്. അ