ഹിജാബ് ധരിച്ച വനിതാ ഡോക്ടര്‍ക്ക് നേരെ അസഭ്യവര്‍ഷ്യം; തമിഴ്‌നാട്ടില്‍ ബിജെപി പ്രവര്‍ത്തകനെതിരെ കേസ്

നിലവില്‍ റാം ഒളിവിലാണ്.

Update: 2023-05-26 10:18 GMT

ചെന്നൈ:സര്‍ക്കാര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ഹിജാബ് ധരിച്ചത്തിന് വനിതാ ഡോക്ടര്‍ക്ക് നേരെ ബിജെപി പ്രവര്‍ത്തകന്റെ അസഭ്യവര്‍ഷ്യം. രാത്രി ഡ്യൂട്ടിക്കായി ഹിജാബ് ധരിച്ചെത്തിയ വനിതാ ഡോക്ടറെ ബിജെപി പ്രവര്‍ത്തന്‍ അധിക്ഷേപിക്കുകയായിരുന്നു. തമിഴ്നാട്ടിലെ നാഗപട്ടണത്തെ തിരുപ്പുണ്ടി പ്രാഥമികാരോഗ്യ കേന്ദ്രത്തിലാണ് സംഭവം. ബിജെപി പ്രവര്‍ത്തകനായ ഭുവനേശ്വര്‍ റാം ഡോക്ടറോട് തട്ടിക്കയറുകയായിരുന്നു. ഹിജാബും ബുര്‍ഖയും എന്തിന് ധരിച്ചു? യൂണിഫോം എവിടെ? എന്നതടക്കമുള്ള ചോദ്യങ്ങള്‍ ഇയാള്‍ ഡോക്ടറോട് ചോദിക്കുന്നുണ്ട്. ഇതിന് ശേഷമായിരുന്നു അസഭ്യവര്‍ഷ്യം. വനിതാ ഡോക്ടറെ അധിക്ഷേപിക്കുന്ന വീഡിയോ പുറത്തുവന്നിട്ടുണ്ട്. നെഞ്ചുവേദനയെ തുടര്‍ന്ന് അയല്‍വാസിയെ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ കൊണ്ടുവന്നതായിരുന്നു ഭുവനേശ്വര്‍ റാം. വനിതാ ഡോക്ടറുടെ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നിലവില്‍ റാം ഒളിവിലാണ്.




Tags: