ഉയര്‍ന്ന താപനില; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വേനല്‍ക്കാല അവധി പ്രഖ്യാപിച്ച് ഒഡിഷ
ന്യൂഡല്‍ഹി: ഏറ്റവും ഉയര്‍ന്ന താപനിലയില്‍ ഒഡിഷ. എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വേനല്‍ക്കാല അവധി പ്രഖ്യാപിച്ച് ഒഡിഷ സര്‍ക്കാര്‍. താപനില കുതിച്ചുയരുന്ന സാഹചര്യത്തിലാണ് അംഗനവാടികള്‍, ശിശുവാടികള്‍, പ്ലസ് ടു വരെയുള്ള ക്ലാസുകള്‍ക്ക് വേനലവധി പ്രഖ്യാപിച്ചത്.
വിദ്യാര്‍ഥികളുടെ സുരക്ഷ പരിഗണിച്ചാണ് തീരുമാനമെന്നാണ് സര്‍ക്കാര്‍ വിശദമാക്കിയിട്ടുള്ളത്. മുഖ്യമന്ത്രി മോഹന്‍ ചരണ്‍ മാഞ്ചിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗ ശേഷമാണ് തീരുമാനം പ്രഖ്യാപിച്ചത്.
ഒഡിഷയില്‍ 15ഓളം സ്ഥലങ്ങളിലാണ് താപനില 40 ഡിഗ്രി സെല്‍ഷ്യസിനും 43 ഡിഗ്രി സെല്‍ഷ്യസിനും അടുത്തെത്തിയത്. ജാര്‍സുഗുഡയിലാണ് ഏറ്റവും ഉയര്‍ന്ന താപനില രേഖപ്പെടുത്തിയത്. ഏപ്രില്‍ 22 മുതല്‍ ഏപ്രില്‍ 26വരെയുള്ള ദിവസങ്ങളില്‍ താപനില രണ്ട് മുതല്‍ നാല് ഡിഗ്രി വരെ ഉയരുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിപ്പ്.