ഡാര്‍ജിലിങ്ങില്‍ കനത്ത മഴ തുടരുന്നു; ഉരുള്‍പൊട്ടലില്‍ 18 മരണം

Update: 2025-10-05 13:50 GMT

കൊല്‍ക്കത്ത:പശ്ചിമ ബംഗാളിലെ ഡാര്‍ജിലിങ്ങ് ജില്ലയില്‍ ശനിയാഴ്ച നിര്‍ത്താതെ പെയ്ത കനത്ത മഴയെ തുടര്‍ന്നുണ്ടായ വന്‍ ഉരുള്‍പൊട്ടലുകളില്‍ 18 പേര്‍ മരിച്ചു. വീടുകള്‍ തകരുകയും റോഡുകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തതോടെ നിരവധി ഗ്രാമങ്ങള്‍ ഒറ്റപ്പെട്ടു. തകര്‍ന്ന വീടുകളില്‍ തിരച്ചില്‍ തുടരുന്നതിനാല്‍ മരണസംഖ്യ ഇനിയും ഉയരുമെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. നോര്‍ത്ത് ബംഗാള്‍ വികസന മന്ത്രി ഉദയന്‍ ഗുഹ സ്ഥിതിഗതികളെ 'ഭയാനകം' എന്നാണ് വിശേഷിപ്പിച്ചത്.

ദുര്‍ഗ്ഗാ പൂജയ്ക്ക് ശേഷം കൊല്‍ക്കത്തയില്‍ നിന്നും ബംഗാളിന്റെ മറ്റ് ഭാഗങ്ങളില്‍ നിന്നുമുള്ള ധാരാളം വിനോദസഞ്ചാരികള്‍ ഡാര്‍ജിലിങ്ങിലേക്ക് യാത്ര ചെയ്തിരുന്നു. അതിനാല്‍ നിരവധി വിനോദസഞ്ചാരികള്‍ ദുരന്തത്തില്‍ അകപ്പെടാന്‍ സാധ്യതയുണ്ടെന്നാണ് വിവരം.