ജയ്പൂര്‍: കനത്ത മഴയിലും പ്രളയത്തിലും ഉത്തരേന്ത്യയില്‍ 24 മണിക്കൂറിനിടെ പത്തു മരണം. ജാര്‍ഖണ്ഡിലും രാജസ്ഥാനിലും ജമ്മു കശ്മീരിലും മഴക്കെടുതികള്‍ രൂക്ഷമാണ്. ഇന്നലെ മേഘവിസ്‌ഫോടനമുണ്ടായ ഉത്തരാഖണ്ഡിലെ ചമോലിയില്‍ തിരച്ചില്‍ തുടരുന്നു.
കനത്ത മഴയും മിന്നല്‍ പ്രളയവും മഴക്കെടുതികളും വിട്ടൊഴിയാതെ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍. ജാര്‍ഖണ്ഡില്‍ മണിക്കൂറുകളായി തുടരുന്ന മഴയിലും മഴക്കെടുതിയിലും അഞ്ചു പേര്‍ മരിച്ചു, ഒരാളെ കാണാതായി, നിരവധി പേര്‍ക്ക് പരിക്കേറ്റു. കനത്ത നാശനഷ്ടവുമുണ്ടായി. ജമ്മുകശ്മീരില്‍ കത്വയില്‍ ഉരുള്‍പൊട്ടലില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടു. സംസ്ഥാനത്ത് മേഘവിസ്‌ഫോടന മുന്നറിയിപ്പ് ആശയങ്കയേറ്റുന്നു.
രാജസ്ഥാനില്‍ രണ്ടുപേര്‍ മരിച്ചു. പേമാരിയില്‍ നിരവധിയിടങ്ങള്‍ വെള്ളത്തിനടിയിലാണ്. നിരവധി തവണ മേഘവിസ്‌ഫോടനങ്ങളുണ്ടായ ഹിമാചല്‍ പ്രദേശില്‍ ദേശീയ പാത ഉള്‍പ്പെടെ റോഡുകള്‍ അടച്ചിട്ടു. രണ്ടുദിവസംകൂടി കനത്ത മഴ തുടരുമെന്നാണ് മുന്നറിയിപ്പ്.