അതിശക്തമായ മഴ: ഗുജറാത്തില്‍ മിന്നലേറ്റ് 20 പേര്‍ മരിച്ചു

Update: 2023-11-27 04:53 GMT
അഹമ്മദാബാദ്: ഗുജറാത്തില്‍ മിന്നലേറ്റ് 20 പേര്‍ മരിച്ചു. സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുകയാണ്. ഞായറാഴ്ച മുതല്‍ തുടരുന്ന മഴയില്‍ നിരവധി നാശനഷ്ടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഇന്നും സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം.സംഭവത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അനുശോചനം രേഖപ്പെടുത്തി. പ്രാദേശിക ഭരണകൂടം രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നുണ്ടെന്നും പരിക്കേറ്റവര്‍ എത്രയും പെട്ടെന്ന് തന്നെ സുഖംപ്രാപിക്കട്ടെ എന്നും അദ്ദേഹം പറഞ്ഞു.

ഗുജറാത്തിലെ 252 താലൂക്കുകളില്‍ 234 ഇടങ്ങളിലും ശക്തമായ മഴയായിരുന്നുവെന്ന് സ്റ്റേറ്റ് എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്റര്‍ അറിയിച്ചു. സൂറത്ത്, സുരേന്ദ്രനഗര്‍, ഖേദ, തപി, ബഹാറുച്, അമ്രേലി തുടങ്ങിയ ജില്ലകളില്‍ ശക്തമായ മഴ റിപ്പോര്‍ട്ട് ചെയ്തതായി എന്‍.ഡി.ടി.വി. റിപ്പോര്‍ട്ട് ചെയ്തു.