ഹാഥ്റസ്: കാംപസ് ഫ്രണ്ട് പ്രവർത്തകരുടെ ഹരജിയില്‍ യുപി സര്‍ക്കാരിന് അലഹബാദ് ഹൈകോടതിയുടെ അന്ത്യശാസനം
അനുബന്ധ സത്യവാങ്മൂലം ഒരാഴ്ചക്കുള്ളിൽ സമ൪പ്പിക്കണമെന്ന് കോടതി. ഇനി അവസരമുണ്ടാകില്ലെന്നും കോടതി.
അലഹബാദ്: യുപി സർക്കാറിന് അലഹബാദ് ഹൈകോടതിയുടെ അന്ത്യശാസനം. സിദ്ധീഖ് കാപ്പനോടൊപ്പം അറസ്റ്റിലായ മൂന്ന് കാംപസ് ഫ്രണ്ട് പ്രവർത്തകരുടെ ഹേബിയസ് കോ൪പസ് ഹരജിയിലാണ് കോടതിയുടെ അന്ത്യശാസനം. അനുബന്ധ സത്യവാങ്മൂലം ഒരാഴ്ചക്കുള്ളിൽ സമ൪പ്പിക്കണമെന്ന് കോടതി. ഇനി അവസരമുണ്ടാകില്ലെന്നും കോടതി.
ഈ മാസം പതിനെട്ടിന് വീണ്ടും ഹരജി പരിഗണിക്കും. സ൪ക്കാ൪ സത്യവാങ്മൂലം നൽകുകയാണെങ്കിൽ മറുപടി സത്യവാങ്മൂലത്തിനായി ഹരജിക്കാ൪ക്ക് കോടതി മൂന്ന് ദിവസം സമയം അനുവദിച്ചു.