ഹരിയാന ഇന്‍ഡ്യ സഖ്യം തൂത്തുവാരും; ദിപേന്ദര്‍ ഹൂഡ

Update: 2024-05-21 09:37 GMT

ന്യൂഡല്‍ഹി: ഹരിയാനയില്‍ പത്തില്‍ പത്ത് സീറ്റും നേടുമെന്ന് രാജ്യസഭ എം.പിയും റോഹ്ത്തക്കിലെ ഇന്‍ഡ്യാ മുന്നണി സ്ഥാനാര്‍ഥിയുമായ ദിപേന്ദര്‍ ഹൂഡ. ബി.ജെ.പി ഭരണത്തില്‍ എല്ലാ വിഭാഗവും അസ്വസ്ഥരാണ്. റോഹ്ത്തക് ഇത്തവണ വന്‍ ഭൂരിപക്ഷത്തിന് തിരിച്ചുപിടിക്കുമെന്നും ദീപേന്ദര്‍ മീഡിയവണിനോട് പറഞ്ഞു. മുന്‍ മുഖ്യമന്ത്രി ഭൂപേന്ദര്‍ ഹൂഡയുടെ മകനാണ് ദീപേന്ദര്‍.

റോഹ്ത്തകില്‍ വന്‍ മാര്‍ജിനില്‍ ജയിക്കാന്‍ പോവുകയാണെന്ന് തങ്ങള്‍ക്ക് ഉറപ്പുണ്ട്. എല്ലാ വിഭാഗവും പിന്തുണ നല്‍കുന്നുണ്ട്. പാവങ്ങളോടും കര്‍ഷകരോടും വനിതകളോടും സര്‍ക്കാര്‍ ക്രൂരമായാണ് പെരുമാറിയത്. എല്ലാ വിഭാഗവും അസ്വസ്ഥരാണ്. കഴിഞ്ഞ തവണ റോഹ്ത്തക്കില്‍ ഏഴായിരത്തില്‍പരം വോട്ടിനാണ് ബി.ജെ.പി ജയിച്ചത്. തങ്ങള്‍ക്ക് 48 ശതമാനം വോട്ട് കിട്ടി, ബി.ജെ.പിക്ക് 48.1 ശതമാനവും. പക്ഷെ ഇത്തവണ വന്‍ ഭൂരിപക്ഷത്തില്‍ തങ്ങള്‍ ജയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.





Tags: