ചണ്ഡിഗഡ്: ഹരിയാന എഡിജിപിയെ സ്വയം വെടിവച്ച് മരിച്ച നിലയില്‍ കണ്ടെത്തി. മുതിര്‍ന്ന ഐപിഎസ് ഓഫിസര്‍ പുരാണ്‍ കുമാറിനെയാണ് ചണ്ഡിഗഡിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ജീവനൊടുക്കിയതിന്റെ കാരണം വ്യക്തമല്ല. സെന്‍ട്രല്‍ ഫോറന്‍സിക് സയന്‍സ് ലബോറട്ടറി ടീം വീട് പരിശോധിച്ചു കൊണ്ടിരിക്കുകയാണെന്നും അന്വേഷണം തുടങ്ങിയെന്നും ചണ്ഡിഗഡ് സീനിയര്‍ പോലിസ് സൂപ്രണ്ട് കന്‍വാര്‍ദീപ് കൗര്‍ വ്യക്തമാക്കി. ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയിട്ടില്ല.സെപ്തംബര്‍ 29ന് പുരാണ്‍ കുമാറിനെ റോഹ്താക്കിലെ സുനേറിയ ജയിലിലേക്ക് സ്ഥലം മാറ്റിയിരുന്നു. ജോലി സംബന്ധമായ പ്രശ്‌നങ്ങളോ വ്യക്തിപരമായ പ്രശ്‌നങ്ങളോ അലട്ടിയിരുന്നതായി കണ്ടെത്തിയിട്ടില്ല.
പുരാണ്‍ കുമാറിന്റെ ഭാര്യ അംനീത് പി കുമാര്‍ ഐഎഎസ് ഓഫിസറാണ്. നിലവില്‍ ഔദ്യോഗിക യാത്രയുടെ ഭാഗമായി ജപ്പാനിലാണ് അമന്‍. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.