ഇന്ധന വിലവര്‍ധനവിനെതിരേ ഓട്ടോറിക്ഷ കെട്ടിവലിച്ച് ഹരീഷ് റാവത്തിന്റെ പ്രതിഷേധം

ഴിഞ്ഞ മൂന്നുമാസത്തിനുള്ളില്‍ എല്‍പിജി സിലിണ്ടറുകളുടെ വില 250 രൂപ ഉയര്‍ന്നപ്പോള്‍ പെട്രോളിന്റെയും ഡീസലിന്റെയും വിലയില്‍ അഭൂതപൂര്‍വമായ വര്‍ധനയാണ് രേഖപ്പെടുത്തിയത്. പെട്രോളിയം ഉത്പന്നങ്ങളില്‍നിന്നും മാത്രം കഴിഞ്ഞ ആറുവര്‍ഷത്തിനുള്ളില്‍ മാത്രം 21 ലക്ഷം കോടി രൂപയാണ് കേന്ദ്രം നേടിയത്.

Update: 2021-03-06 19:02 GMT

ഡെറാഡൂണ്‍: ഇന്ധന, പാചകവാതക വിലവര്‍ധനവിനെതിരേ ഓട്ടോറിക്ഷ കെട്ടിവലിച്ച് ഉത്തരാഖണ്ഡ് മുന്‍ മുഖ്യമന്ത്രി ഹരീഷ് റാവത്തിന്റെ പ്രതിഷേധം. ഡെറാഡൂണിലെ കോണ്‍ഗ്രസ് ഭവനില്‍നിന്ന് ഗാന്ധിപാര്‍ക്ക് വരെയാണ് ഹരീഷ് റാവത്ത് കയറില്‍ ഓട്ടോറിക്ഷ കെട്ടിവലിച്ചത്. നൂറുകണക്കിന് പ്രവര്‍ത്തകര്‍ അദ്ദേഹത്തെ ഗാന്ധിപാര്‍ക്ക് വരെ അനുഗമിച്ചു.

ഗാന്ധി പാര്‍ക്കിലെത്തിയ റാവത്ത് തോളില്‍ എല്‍പിജി സിലിണ്ടറുമായി സദസിനെ അഭിസംബോധന ചെയ്തു. കഴിഞ്ഞ മൂന്നുമാസത്തിനുള്ളില്‍ എല്‍പിജി സിലിണ്ടറുകളുടെ വില 250 രൂപ ഉയര്‍ന്നപ്പോള്‍ പെട്രോളിന്റെയും ഡീസലിന്റെയും വിലയില്‍ അഭൂതപൂര്‍വമായ വര്‍ധനയാണ് രേഖപ്പെടുത്തിയത്. പെട്രോളിയം ഉത്പന്നങ്ങളില്‍നിന്നും മാത്രം കഴിഞ്ഞ ആറുവര്‍ഷത്തിനുള്ളില്‍ മാത്രം 21 ലക്ഷം കോടി രൂപയാണ് കേന്ദ്രം നേടിയത്. ആ പണം എവിടെപ്പോയെന്ന് ആര്‍ക്കും അറിയില്ല.

ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ തകര്‍ച്ചയിലാണ്. പാര്‍ട്ടി പ്രവര്‍ത്തകര്‍ ആരും വിശ്രമിക്കരുത്. ഗ്രാമങ്ങളില്‍നിന്ന് ഗ്രാമങ്ങളിലേക്ക് പോവണമെന്നും ഡീസല്‍, പെട്രോള്‍, എല്‍പിജി സിലിണ്ടര്‍ വില കുറയുന്നതുവരെ ജനങ്ങളില്‍ ബോധവല്‍ക്കരണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Tags:    

Similar News